കോട്ടയം കുമരകത്ത് തുറമുഖ വകുപ്പ് ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻസുരക്ഷാ വീഴ്ച;  50 ബോട്ടുകളിൽ 20 എണ്ണത്തിലും സുരക്ഷയ്ക്കാവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തി; ബോട്ടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്ത് തുറമുഖ വകുപ്പ് ഹൗസ് ബോട്ടുകളിലും ടൂറിസ്റ്റ് ബോട്ടുകളിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻസുരക്ഷാ വീഴ്ച. പരിശോധിച്ച 50 ബോട്ടുകളിൽ 20 എണ്ണത്തിലും സുരക്ഷയ്ക്കാവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തി.

രജിസ്‌ട്രേഷനും, ഇൻഷ്വറൻസും,​ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതിരുന്ന ബോട്ടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമകൾക്കും, ഡ്രൈവർമാർക്കും സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും, ബോട്ടുകളിൽ സജ്ജീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ചും ബോധവത്കരണം നടത്തുകയും ചെയ്തു. താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രാവിലെ ആലപ്പുഴയിൽ നിന്നെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.അവധിക്കാലത്ത് വിനോദസഞ്ചാരികൾ കൂടിയതോടെ എങ്ങനെയും പണമുണ്ടാക്കുക മാത്രമാണ് ബോട്ടുകാരുടെ ലക്ഷ്യമെന്ന് വ്യക്തം.

സഞ്ചാരികൾ സൂക്ഷിക്കുക

 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപകടസാദ്ധ്യത ഏറെ

 ബോട്ട് അപകടത്തിൽപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കില്ല

 തീപിടുത്ത സാദ്ധ്യത