ജലനിരപ്പ് കുറഞ്ഞു; ഇടുക്കി, കോട്ടയം ജില്ലകളിൽ കെ എസ് ആർ ടി സി ബസ് സർവീസുകൾ പുനരാരംഭിച്ചു; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനമില്ല
സ്വന്തം ലേഖകൻ
കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂരിഭാഗം കെ എസ് ആർ ടി സി ബസ് സർവീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിർത്തിവച്ചിരുന്ന സർവീസുകൾ വീണ്ടും തുടങ്ങിയത്.പാലായിൽ നിന്ന് കുമളി ഒഴികെയുള്ള സർവീസുകൾ ആരംഭിച്ചു.
കുട്ടിക്കാനം- മുണ്ടക്കയം സർവീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമൺ-കോട്ടയം സർവീസ് തുടങ്ങി.അമ്പലപ്പുഴ-തിരുവല്ല കെ എസ് ആർ ടി സി സർവീസ് വീണ്ടും ആരംഭിച്ചു. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിർത്തിവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവച്ചത്. ജില്ലാ കളക്ടർ പി കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു.