ഇത് കെ.എസ്.ആർ.ടി.സിയോ കക്കൂസ് ടാങ്കോ..! മൂക്കു പൊത്താതെ, മുണ്ടു പൊക്കാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ നടക്കാനാവുന്നില്ല; നാറി നശിച്ച് കോട്ടയം നഗരത്തിലെ സ്റ്റാൻഡ്; ഇതു വല്ലതും അറിയുന്നുണ്ടോ എം എൽഎ?

ഇത് കെ.എസ്.ആർ.ടി.സിയോ കക്കൂസ് ടാങ്കോ..! മൂക്കു പൊത്താതെ, മുണ്ടു പൊക്കാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ നടക്കാനാവുന്നില്ല; നാറി നശിച്ച് കോട്ടയം നഗരത്തിലെ സ്റ്റാൻഡ്; ഇതു വല്ലതും അറിയുന്നുണ്ടോ എം എൽഎ?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇത് എന്താണ് സർ, കെ.എസ്.ആർ.ടി.സിയോ കക്കൂസ് ടാങ്കോ..! കോട്ടയം നഗരമധ്യത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിലൂടെ നടക്കുന്നവർ മൂക്ക് പൊത്തണം, മാത്രമല്ല മുണ്ട് ഒരൽപം ഉയർത്തിപ്പിടിച്ചില്ലെങ്കിൽ റോഡിലെ ചെളിമുഴുവൻ മുണ്ടിലാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ നടന്നു വരുന്ന നാട്ടുകാരുടെ ഗതികേടാണ് ഇത്. നാലഞ്ച്  വർഷമായി കെ എസ് ആർ ടി സി സ്റ്റാൻഡ് പണി തുടങ്ങിയിട്ട്, പക്ഷെ തുടങ്ങിടത്തു തന്നെയാണ് ഇപ്പോഴും, ”ഇപ്പ ശരിയാക്കിത്തരാം”  എന്ന പപ്പുവിൻ്റെ ഡയലോഗ് പോലെയാണ് കാര്യങ്ങൾ.

വല്ലപ്പോഴും നടന്നു വരുന്ന നാട്ടുകാരേക്കാൾ, ഈ കക്കൂസ് മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ ഡ്രൈവർമാരാണ്. ഇവരുടെ ഓട്ടോറിക്ഷയ്ക്കും, കാൽച്ചുവട്ടിലേയ്ക്കുണാണ് ഈ കക്കൂസ് മാലിന്യം ഒഴുകിയിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെയും, ഓഫിസിലെയും സെപ്റ്റിക്  ടാങ്ക്, സ്റ്റാൻഡിനുള്ളിലേയ്ക്കു ബസുകൾ കയറുന്ന പ്രവേശന കവാടത്തിലാണ്. ഈ ടാങ്കാണ് പൊട്ടിയൊലിക്കുന്നത്. രണ്ടു വർഷത്തിലേറെയായി ഈ ടാങ്ക് പൊട്ടി മാലിന്യങ്ങൾ റോഡിലേയ്ക്കു ഒഴുകിയിറങ്ങുകയാണ്.

മഴക്കാലം എത്തുമ്പോൾ മാലിന്യങ്ങൾ അതിരൂക്ഷമായി റോഡിലേയ്ക്ക് ഒലിച്ചിറങ്ങും. ഈ മാലിന്യങ്ങളാണ് കാൽനടയാത്രക്കാർക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ദുരിതം സമ്മാനിക്കുന്നത്. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാ

ൻഡാണ് ഇത്തരത്തിൽ മൂക്കു പൊത്താനാവാതെ കയറാനാവാത്ത കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി അധികൃതരോ, നഗരസഭയോ കൃത്യമായി ഇടപെട്ടില്ലെങ്കിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇനി നൂറു കണക്കിന് രോഗികളെ സൃഷ്ടിക്കും.