ലോക്ക് ഡൗണിൽ പണിയില്ലാതായവർക്ക് കിടിലൻ പണി ഓൺലൈനിൽ; പണക്കാരികളായ സ്ത്രീകൾക്കൊപ്പം ഒരു ദിവസം; ശമ്പളം 25000 രൂപ; വിളി കേരളത്തിലേയ്ക്കും വരുന്നു; പോക്കറ്റ് കാലിയാകാൻ മറ്റൊന്നും വേണ്ട

ലോക്ക് ഡൗണിൽ പണിയില്ലാതായവർക്ക് കിടിലൻ പണി ഓൺലൈനിൽ; പണക്കാരികളായ സ്ത്രീകൾക്കൊപ്പം ഒരു ദിവസം; ശമ്പളം 25000 രൂപ; വിളി കേരളത്തിലേയ്ക്കും വരുന്നു; പോക്കറ്റ് കാലിയാകാൻ മറ്റൊന്നും വേണ്ട

Spread the love

തേർഡ് ഐ ബ്യൂറോ

മുംബൈ: ലോക്ക് ഡൗൺ കാലത്ത് പണിയില്ലാതെ തകർന്നിരിക്കുന്നവർക്ക് ആശ്വാസവുമായി മുംബൈയിൽ നിന്നും ഒരു മിന്നൽ വാർത്ത. പണക്കാരികൾക്ക് എസ്‌കോർട്ട് പോയാൽ, ഒരു ദിവസം 25000 രൂപ ശമ്പളം. ശമ്പളവും സുഖവും കേട്ട് പിന്നാലെ പോയാൽ കിട്ടുന്നത് എട്ടിന്റെ പണി. ഓൺലൈനിൽ മുംബൈയിൽ മാത്രം കണ്ടു വന്നിരുന്ന തട്ടിപ്പ് പ്രതിഭാസം കേരളത്തിലേയ്ക്കും വരുന്നതായാണ് സൂചന ലഭിക്കുന്നത്.

ലോക്ഡൗൺ കാരണം ബിസിനസ് തകർന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുംബയ് സ്വദേശിയായ യുവാവിന് ഒരു ഫോൺ കോൾ വന്നത്. ഫോണിൽ വിളിച്ച സോനാലിയെന്ന സ്ത്രി പുതിയ ഒരു തൊഴിൽ അവസരം യുവാവിന് വാഗ്ദാനം ചെയ്തു. പണക്കാരികളായ സ്ത്രീകൾക്ക് അകമ്ബടി സേവിക്കണം അവർക്കൊപ്പം ഡേറ്റിംഗിന് പോകണം. ദിവസം 20000 മുതൽ 25000 വരെ പ്രതിഫലം ലഭിക്കും. ഒന്നും നോക്കാതെ ജോലിക്ക് തയ്യാറായ യുവാവിന് കിട്ടിയതോ എട്ടിന്റെ പണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയിൽ താൽപര്യം കാണിച്ച യുവാവിനോട് 26000 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകാൻ സോനാലി ആവശ്യപ്പെട്ടു. ലഭിക്കാൻ പോകുന്ന സുഖസൗകര്യങ്ങൾ ഓർത്ത യുവാവ് പണം നൽകി രജിസ്റ്റർ ചെയ്തു.

ഇതിനൊപ്പം യുവാവിന്റെ ഫോട്ടോയും വ്യക്തിവിവരങ്ങളും നൽകി. പിന്നാലെ സേവനം ആവശ്യമായ നാല് യുവതികളുടെ ഫോട്ടോയും ഫോൺനമ്ബരും അയച്ചു നൽകി യുവാവിനോട് ഇഷ്ടമുളള സ്ത്രീയെ തിരഞ്ഞെടുക്കാൻ സോനാലി പറഞ്ഞു. യുവാവ് രാധികയെന്ന സുന്ദരിയായ യുവതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ഇനിയാണ് യഥാർത്ഥ തട്ടിപ്പ് നടക്കുന്നത്.

യുവാവിന് എസ്‌കോർട്ട് സർവീസ് ലൈസൻസ് ഉണ്ടൊയെന്നായി സോനാലിയുടെ അടുത്ത ചോദ്യം. ലൈസൻസ് ഇല്ലെന്ന് അറിയിച്ചതോടെ ലൈസൻസ് എടുക്കാൻ ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പട്ടു. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 15 ലക്ഷം രൂപയാണ് യുവാവിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.