
തിരുവനന്തപുരം: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയൻസസ് (നിംഹാൻസ്) ല്‍ ജോലി നേടാൻ അവസരം. സൈക്കോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് മെയ് 11ന് മുൻപായി നിംഹാൻസിന്റെ ഒഫീഷ്യല്‍ ലിങ്ക് മുഖേന അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയൻസില്‍ സെെക്കോളജിസ്റ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ബിരുദമോ അല്ലെങ്കില്‍ മെഡിക്കല്‍ & സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യു (MSW) ബിരുദമോ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. സൈക്കോളജിക്കല്‍ അസസ്മെന്റുകള്‍ നടത്തുന്നതില്‍ പ്രസക്തമായ പ്രവൃത്തിപരിചയം നിർബന്ധമാണ്.
നിയമനം അനുസരിച്ച് ഉദ്യോഗാർഥികള്‍ക്ക് ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
35 വയസുവരെ പ്രായമുള്ളവർക്ക് അവസരം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ നിംഹാൻസിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് പ്രോസ്പെക്ടസും, വിശദമായ നോട്ടിഫിക്കേഷനും തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ മെയ് 11ന് മുൻപായി അയക്കണം. അപേക്ഷാ ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത ഫോർമാറ്റില്‍ സമർപ്പിക്കണം.
വെബ്സെെറ്റ്:https://www.nimhans.ac.in







