
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കില്ല. ഏറ്റെടുക്കൽ നീക്കം വ്യവസായ വകുപ്പ് തടഞ്ഞതോടെ നടപടി നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.
കാലാവധി കഴിഞ്ഞതിനാൽ പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
പദ്ധതി പ്രദേശത്ത് എത്തിയ ബോർഡ് ഉദ്യോഗസ്ഥരെ മണിയാർ പദ്ധതിയുടെ കമ്പനിയായ കാർബൊറാണ്ടം യൂനിവേഴ്സൽ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പൊലിസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർത്തിവയ്ക്കൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റെടുക്കൽ പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് വരും മുമ്പ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം.
ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ കെ.എസ്.ഇ.ബിയുടെ നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചിരുന്നു. പിന്നാലെയാണ് പദ്ധതി നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി കെ.എസ്.ഇ.ബി എം.ഡിക്ക് നിർദേശം നൽകിയത്.







