സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ് 19: കേരളത്തിൽ വീണ്ടും കോവിഡ് ബാധ വർദ്ധിക്കുന്നു; കോട്ടയത്ത് ഒരാൾക്കും കോവിഡ്: മാടപ്പള്ളി ഹോട്ട് സ്പോട്ടിൽ

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ് 19: കേരളത്തിൽ വീണ്ടും കോവിഡ് ബാധ വർദ്ധിക്കുന്നു; കോട്ടയത്ത് ഒരാൾക്കും കോവിഡ്: മാടപ്പള്ളി ഹോട്ട് സ്പോട്ടിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ഒരാൾക്ക് അടക്കം സംസ്ഥാനത്ത് 58 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂർ പത്ത്, പാലക്കാട് ഒൻപത്, കാസർകോട് മൂന്ന്, തിരുവനന്തപുരം രണ്ട്, കണ്ണൂർ എട്ട്, കൊല്ലം , ഇടുക്കി, എറണാകുളം, കോഴിക്കോട് നാലു വീതം, കോട്ടയത്ത് ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 11 ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം ഇന്ന് സ്ഥിരീകരിച്ചവരിൽ 11 എയർ ഇന്ത്യ ജീവനക്കാരാണ് എന്ന വിവരവും പുറത്തു വരുന്നുണ്ട്. രോഗം ബാധിച്ചവരിൽ 31 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. ഇവരിൽ 17 പേർ വിദേശത്തു നിന്നും എത്തിയവരാണ് എന്നും വിവരം പുറത്തു വിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽനിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക്(26) കോട്ടയം ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചു. മെയ് 11ന് എത്തിയ ഗർഭിണിയായ യുവതി ഹോം ക്വാറൻറയിനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തിൽ സഹയാത്രികരായിരുന്ന അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിൾ പരിശോധയ്ക്കയച്ചത്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. ജില്ലയിൽ ഇതുവരെ 3659 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയരാക്കി. 3199 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 420 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

ആകെ 5994 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 5028 പേർ മറ്റു സംസ്ഥാനങ്ങളിൽന്നും 614 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. ശേഷിക്കുന്നവർ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്.

കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശി(31) രോഗമുക്തനായി. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ യുവാവിന് മെയ് 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനെത്തുടർന്ന് ഇയാളെ ശനിയാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജ് ചെയ്തു.