play-sharp-fill
കോട്ടയം കൂരോപ്പടയിൽ മൂന്ന് മെഡിക്കൽ സ്റ്റോറുകളിലുൾപ്പെടെ നിരവധി കടകളിൽ മോഷണം; കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടി ഭാഗങ്ങളിൽ മോഷണം നടത്തിയിരുന്ന സംഘം തന്നെ ആകാം ഇതെന്ന് പൊലീസ് പ്രാഥമിക നിഗമനം

കോട്ടയം കൂരോപ്പടയിൽ മൂന്ന് മെഡിക്കൽ സ്റ്റോറുകളിലുൾപ്പെടെ നിരവധി കടകളിൽ മോഷണം; കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടി ഭാഗങ്ങളിൽ മോഷണം നടത്തിയിരുന്ന സംഘം തന്നെ ആകാം ഇതെന്ന് പൊലീസ് പ്രാഥമിക നിഗമനം

 

കൂരോപ്പട : കോട്ടയം കൂരോപ്പടയിൽ നിരവധി കടകളിൽ മോഷണം. മൂന്നു മെഡിക്കൽ സ്റ്റോറുകൾ, നീരജ് ഇലക്ട്രിക്കൽ കട, പച്ചക്കറിക്കട തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.

 

എല്ലാ കടകളുടെയും താഴ് തകർത്ത നിലയിലാണ് കണ്ടെത്തിയത്.

കൂരോപ്പട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താന്നിക്കൽ മെഡിക്കൽ സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ, മോഡേൺ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിൽ താന്നിക്കൽ മെഡിക്കൽ സ്റ്റോറിലെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പണം അല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല.

 

കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടി, കോത്തല ഭാഗങ്ങളിലും സമാനമായ രീതികളിൽ മെഡിക്കൽ സ്റ്റോറുകളിൽ മോഷണം നടന്നിരുന്നു.ഇതേ സംഘങ്ങൾ തന്നെയാകും കൂരോപ്പടയിലും മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.