play-sharp-fill
കോട്ടയം കിടങ്ങൂരിൽ പത്താംക്ലാസ്  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോയി  പീഡിപ്പിച്ചു;  ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ

കോട്ടയം കിടങ്ങൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കിടങ്ങൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചു. ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ.

കിടങ്ങൂർ പിറയാർ കറുത്തേടത്ത് വീട്ടിൽ വിഷ്ണു രാജി (30)നെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്ന സമയത്ത് വീട്ടിലേയ്ക്ക് ഇറക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി, പീഡിപ്പിച്ചുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ഓട്ടത്തിനായി എത്തിയിരുന്ന ആളാണ് പ്രതി. ഈ പരിചയമാണ് ഇയാൾ മുതലെടുത്തത്.

പെൺകുട്ടിയുെട സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ഉടൻതന്നെ അധ്യാപകർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു.

തുടർന്നു, ചൈൽഡ് ലൈൻ വിവരം അറിയിച്ചതോടെ കിടങ്ങൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.