കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും: എംഎൽഎ
സ്വന്തം ലേഖകൻ
കോന്നി: കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിർമ്മാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ. അക്കൂട്ടുമൂഴിയിൽ നടന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് അനുവദിച്ച പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ അക്കൂട്ടുമൂഴി, കുടപ്പാറ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു അക്കൂട്ടുമൂഴി പാലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലം നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി,ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ രഘു വി.കെ, ജോജു വർഗീസ്, മെനർ ഇറിഗേഷൻ വകുപ്പ് എക്സി. എൻജിനീയർ പി.എസ് കോശി, അസിസ്റ്റന്റ് എക്സി. എൻജിനീയർ എം.പി.ഹരികുമാർ , അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ബാബു , പിആർ ശിവൻകുട്ടി, എംജി പ്രഭാകരൻ, രാജു പിസി, സോമൻ മണ്ണാരേത്ത്, സുഭാഷ് എന്നിവർ സംസാരിച്ചു.