കോട്ടയം കളക്ടേറ്റിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണു; റോഡിൽ ഗതാഗതം തടസപ്പെട്ടു

കോട്ടയം കളക്ടേറ്റിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണു; റോഡിൽ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കളക്ട്രേറ്റിന് സമീപം റോഡിലേക്ക് മരം മറിഞ്ഞു വീണു. നേരത്തെ ഈ മരം വെട്ടിമാറ്റാൻ നടത്തിയ നീക്കം വിവാദമായി മാറിയിരുന്നു. ഈ മരമാണ് ഇപ്പോൾ ഒടിഞ്ഞു വീണത്.

പ്രവർത്തി ദിവസങ്ങളിൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് റെയിൽവേ റോഡ്. ഈ റോഡിലാണ് ഇപ്പോൾ അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരോ വാഹനങ്ങളോ ഉണ്ടായിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. ഈ സാഹചര്യത്തിൽ ഭാഗ്യംകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. മരം വെട്ടിമാറ്റുന്നതിനായി പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.