play-sharp-fill
മണ്ഡലം പ്രസിഡൻ്റ് ലിസ്റ്റ് പട്ടിക പുറത്ത് വിട്ടു: പുതുപ്പള്ളിയിലെ കെ.എസ്.യുവിൽ പൊട്ടിതെറി

മണ്ഡലം പ്രസിഡൻ്റ് ലിസ്റ്റ് പട്ടിക പുറത്ത് വിട്ടു: പുതുപ്പള്ളിയിലെ കെ.എസ്.യുവിൽ പൊട്ടിതെറി

സ്വന്തം ലേഖകൻ

കോട്ടയം : ഗ്രൂപ്പ്‌ പ്രശ്നങ്ങളെ തുടർന്ന് ദീർഘ നാളുകളായി തടഞ്ഞു വെച്ചിരുന്ന കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ലിസ്റ്റ് പുറത്ത് വിട്ടതിനു പിന്നാലെ പുതുപ്പള്ളിയിൽ കെ.എസ്.യു വിൽ പൊട്ടിത്തെറി. മറ്റിടങ്ങളില്ലെല്ലാം നാളുകൾക്ക് പ്രഖ്യാപനം കഴിഞ്ഞുവെങ്കിലും പുതുപ്പള്ളിയിലെ മാത്രം തർക്കങ്ങളെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തിലേയും മണ്ഡലം പ്രസിഡന്റ്‌മാരെ ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപ്പിച്ചുവെങ്കിലും പുതുപ്പള്ളി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന കെ.എസ്.യു ജില്ലാ നേതാവിന്റെ സമ്മർദ്ധത്തെ തുടർന്ന് ഈ ലിസ്റ്റ് പിന്നീട് പിൻവലിച്ചു. തന്റെ പഞ്ചായത്തിൽ തന്റെ നോമിനിയേ വെച്ചില്ല എന്ന ഇയാളുടെ പരാതിയെ തുടർന്ന് സംസ്ഥാന കമ്മിറ്റി തന്നെ ലിസ്റ്റ് മരവിപ്പിച്ചതായി സംസ്ഥാന സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയും പ്രസിഡന്റും പുതുപ്പള്ളിയിൽ നിലവിലുണ്ടെങ്കിലും താൻ ഇടപ്പെട്ട് നിയമിച്ച കമ്മിറ്റിയെ പേപ്പറിലൊതുക്കി ജില്ലാ നേതാവ് നേരിട്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. തന്റെ നോമിനിയായ നിയോജമണ്ഡലം പ്രസിഡന്റിന് കാഴ്ചക്കാരന്റെ റോൾ മാത്രമാണ് ജില്ലാ നേതാവ് നൽകിയിരിക്കുന്നത്. ഇരു ഗ്രൂപ്പുകളും ചേർന്ന് ഞായറാഴ്ച ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട് സംഘർഷഭൂമിയാക്കി.