play-sharp-fill
മണ്ഡലത്തിൽ നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി: പ്രിൻസിനെ സ്വീകരിച്ച് നാടും നഗരവും

മണ്ഡലത്തിൽ നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി: പ്രിൻസിനെ സ്വീകരിച്ച് നാടും നഗരവും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് മണ്ഡലത്തിൽ സജീവമായി. ജില്ലയിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് അനുഗ്രഹവും ആശിർവാദവും കൂടി നേടിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസി ലൂക്കോസ് വിജയം ഉറപ്പിച്ചുള്ള പര്യടനത്തിൽ സജീവമാണ്.

ഇന്നലെ രാവിലെ ഏറ്റുമാനൂരിലെ വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനത്തോടെയാണ് സ്ഥാനാർത്ഥി പര്യടന പരിപാടികൾ ആരംഭിച്ചത്. ആവേശത്തോടെയാണ് വീടുകളിൽ വീട്ടമ്മമാർ അടക്കമുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തുടർന്നു, സ്ത്രീകളും, കുട്ടികളും വയോധികരും ചേർന്ന് ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്ഥലങ്ങളിലെ മരണവീടുകളിലും, പൊതുസ്ഥലങ്ങളിലും എത്തിയ സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പരമാവധി ആളുകളെ നേരിൽ കാണാനാണ് സമയം ചിലഴിച്ചത്. ഏറ്റുമാനൂർ മണ്ഡലത്തിലെ ഓട്ടോഡ്രൈവർമാരെയും, സാധാരണക്കാരെയും കണ്ട് അനുഗ്രഹം തേടിയ പ്രിൻസ് ലൂക്കോസ് ഇവരിൽ ഒരാളായി മാറുകയായിരുന്നു.

ഉച്ചയോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽക്കണ്ടത്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സജീവമായി പ്രചാരണത്തിന് ഇറങ്ങണമെന്നും, യു.ഡി.എഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തുടർന്നു ഏറ്റുമാനൂർ നിയോജക മണ്ഡലം യോഗത്തിലും, മണ്ഡലത്തിലെ വിവിധ പൊതുചടങ്ങുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഇന്ന് മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.