മൂക്കുപൊത്താതെ പാമ്പാടി കാളച്ചന്ത ഭാഗത്തുകൂടി നടന്നുപോയാൽ സമ്മാനം നൽകാമെന്ന് നാട്ടുകാർ; പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർക്കെതിരെ മാലിന്യ  ചലഞ്ച്

മൂക്കുപൊത്താതെ പാമ്പാടി കാളച്ചന്ത ഭാഗത്തുകൂടി നടന്നുപോയാൽ സമ്മാനം നൽകാമെന്ന് നാട്ടുകാർ; പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർക്കെതിരെ മാലിന്യ ചലഞ്ച്

സ്വന്തം ലേഖകൻ

പാമ്പാടി: മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പ് അധികൃതരെയും നാട്ടുകാർ പാമ്പാടി കാളച്ചന്ത തോട് ഭാഗത്തേക്കു ചാലഞ്ചുമായി സ്വാഗതം ചെയ്യുന്നു. മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. വേനൽ രൂക്ഷമാകുമ്പോൾ പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടുന്നതിനു കാരണമായി കിടക്കുകയാണ് പാമ്പാടി കാളച്ചന്ത തോട്.

ടൗണിലെ കടകളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ ഇവിടെ കെട്ടിക്കിടക്കുന്നു. കനത്ത ദുർഗന്ധമാണ് പരിസര ഭാഗത്തു കൂടി നടന്നു പോയാൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട് ശുചീകരിച്ചു ബോർഡ് സ്ഥാപിച്ചു പോയതാണെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. കറുത്ത നിറത്തിലാണ് വെള്ളം മലിനീകരണപ്പെട്ടു കിടക്കുന്നത്. ഈ ഭാഗത്തെ കടകളിലുള്ളവരും ജനവാസ മേഖലയിൽ താമസിക്കുന്നവരും തോടിന്റെ ദുരവസ്ഥയിൽ വിഷമിക്കുകയാണ്.

മലിനജലത്തിൽ നിന്നു കൊതുകും പകരുന്നുണ്ട്. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു മുമ്പേ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.