കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റൻ്റിന് യൂണിഫോം അലർജി; യൂണിഫോം അലവൻസ് കൃത്യമായി വാങ്ങി കീശയിലിടും; യൂണിയൻ നേതാവായത് കൊണ്ട് പണി ഓ.പി ടിക്കറ്റെഴുത്തും
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റൻ്റിന് യൂണിഫോം ഇടുന്നത് അലർജി.
എന്നാൽ യൂണിഫോം അലവൻസ് കൃത്യമായി വാങ്ങി കീശയിലിടുകയും ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിഫോം ധരിച്ച് ജോലിക്ക് വരണമെന്ന് അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും താൻ യൂണിയൻ നേതാവാണെന്നും എനിക്ക് യൂണിഫോം ഇടേണ്ട ആവശ്യമില്ലന്നുമാണ് മറുപടി.
മറ്റ് നിരവധി ജീവനക്കാർ യൂണിഫോം ധരിച്ച് കൃത്യമായി ജോലി ചെയ്യുമ്പോഴാണ് യൂണിയൻ നേതാവിൻ്റെ തോന്നും പടി ജോലി.
നേഴ്സിംഗ് അസിസ്റ്റൻ്റായിട്ടാണ് തസ്തിക എങ്കിലും പണി ഓ.പി ടിക്കറ്റെഴുത്താണ്. വർഷങ്ങളായി ഇതേ ജോലി തന്നെയാണ് ഇവർ ചെയ്യുന്നതും. മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്ന് പറഞ്ഞാൽ യൂണിയൻ്റെ പേര് പറഞ്ഞ് വിരട്ടലാണ് സ്ഥിരം ഏർപ്പാട്.
Third Eye News Live
0