കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം 15ന്

കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം 15ന്

Spread the love

സ്വന്തം ലേഖകൻ

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ 22-ാം മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്താ​യാ​യും ഒ​ന്‍പ​താം കാ​തോ​ലി​ക്കാ​യാ​യും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വാ വെ​ള്ളി​യാ​ഴ്ച സ്ഥാ​നാ​രോ​ഹി​ത​നാ​കും.

നാ​ളെ ന​ട​ക്കു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നി​ല്‍ ഇ​രു സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്‍ഗാ​മി​യാ​യി ഡോ. ​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ അ​ദ്ദേ​ഹം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ എ​ന്ന നാ​മ​ധേ​യം സ്വീ​ക​രി​ക്കും.1934 ഡി​സം​ബ​ര്‍ 26-ന് ​ശേ​ഷം മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ പ​ദ​വി​യി​ല്‍ എ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി എ​ന്ന സ്ഥാ​ന​വും മെ​ത്രാ​പ്പോ​ലീ​ത്താ​യി​ല്‍ വ​ന്നു​ചേ​രും. ആ ​അ​സോ​സി​യോ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ സ്ഥാ​ന ചി​ഹ്ന​ങ്ങ​ള്‍ അ​ണി​യി​ച്ച് വേ​ദി​യി​ല്‍ ഉ​പ​വി​ഷ്ട​നാ​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​വ​സാ​ന​മാ​യി 1934 ല്‍ ​ആ​ണ് മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്താ ഇ​ല്ലാ​തെ പി​ന്‍ഗാ​മി​യെ വാ​ഴി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. 15ന് ​രാ​വി​ലെ 6ന് ​പ്ര​ഭാ​ത ന​മ​സ്‌​ക്കാ​ര​ത്തോ​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ആ​രം​ഭി​ക്കും. സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്താ​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യ കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മീ​സ് മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും സീ​നി​യ​ര്‍മാ​രാ​യ ര​ണ്ട് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലും സ​ഭ​യി​ലെ മ​റ്റ് മെ​ത്രാ​പ്പൊ​ലീ​ത്താ​മാ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലു​മാ​ണ് കാ​തോ​ലി​ക്കാ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ക്കു​ക.

മു​ന്‍ഗാ​മി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​വം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു ന​ട​ത്തി വ​ന്നി​രു​ന്ന​ത്. മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്താ​ലും സ​ഭ സു​ന്ന​ഹ​ദോ​സ് ചേ​ര്‍ന്ന് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍കി​യാ​ല്‍ മാ​ത്ര​മേ കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തി​ന് അം​ഗീ​കാ​ര​ത്തി​ന് ല​ഭി​ക്കു​ക​യു​ള്ളൂ.

എ​ന്നാ​ല്‍ സു​ന്ന​ഹ​ദോ​സ് എ​ന്ന് ചേ​രു​മെ​ന്ന​തി​ല്‍ സ​ഭാ നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗം വ്യ​ക്ത​മാ​യ സൂ​ച​ന ന​ല്‍കു​ന്നി​ല്ല. മ​റ്റൊ​രു വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍ മൂ​ന്ന് മ​ണി​യോ​ടെ അ​വ​സാ​നി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ അ​സോ​സി​യേ​ഷ​ന്‍ പ​രു​മ​ല​യി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സ്ഥീ​രീ​ക​രി​ക്കു​ന്ന വി​വ​രം മെ​ട്രൊ വാ​ര്‍ത്ത​യ്ക്ക് ന​ല്‍കി. സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ സ​മി​തി ഇ​താ​ദ്യ​മാ​യാ​ണ് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സ​മ്മേ​ളി​ക്കു​ന്നത്.30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നുള്ള 4007 പേരാണ് പങ്കെടുക്കുക.