കോട്ടയം ഫുഡ് ഫെസ്റ്റ് നാളെ മുതൽ 28 വരെ നാഗമ്പടം മൈതാനത്ത്: 26 ഫുഡ് സ്റ്റാളുകൾ: 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം:

കോട്ടയം ഫുഡ് ഫെസ്റ്റ് നാളെ മുതൽ 28 വരെ നാഗമ്പടം മൈതാനത്ത്: 26 ഫുഡ് സ്റ്റാളുകൾ: 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം:

 

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ൻ്റെ നേതൃത്വത്തിലുള്ള ഫുഡ് ഫെസ്റ്റ് നാഗമ്പടം മൈതാനത്ത് നാളെ ആരംഭിക്കും. ജനുവരി 28 ന് സമാപനം. കഴിഞ്ഞ 32 വർഷമായി കോട്ടയത്ത് നടത്തിവരികയാണ് ഫുഡ് ഫെസ്റ്റ് .

ഭിന്നശേഷി കുട്ടികളുടെ സ്കൂളായ കോട്ടയം പാറേച്ചാൽ സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന് ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

26 ഫുഡ് സ്റ്റാളുകളും 28 നോൺ ഫുഡ് സ്റ്റാളുകളും 12 ഓട്ടോ സ്റ്റാളുകളുമാണ് ഉള്ളത്. പരിപാടി നടക്കുന്ന അഞ്ച് ദിവസവും വൈകിട്ട് മൈതാനത്ത് കലാപരിപാടികളും അങ്ങേറും. 60000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഫ്ളോർ ഒരുക്കിയാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡോർ സ്റ്റേഡിയത്തിലും , നാഗമ്പടം മൈതാനത്തും പാർക്കിങ്ങിനായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കാർണിവലിന് സമാനമായ അന്തരീക്ഷവും ഇതിൻ്റെ ഭാഗമായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മേളയിൽ സംസ്ഥാനത്തെയും കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെയും ഹോട്ടലുകളും ഭക്ഷണശാലകളും വൈവിധ്യമാർന്ന ഇനങ്ങളുമായി എത്തും.