play-sharp-fill
ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ചാക്കിൽക്കെട്ടി  മാലിന്യം വലിച്ചെറിഞ്ഞനിലയിൽ; പ്രഭാത സവാരിക്കെത്തുന്നവർക്ക് വഴി നടക്കാനാവാത്ത അവസ്ഥ; നടപടിയെടുക്കാതെ ന​ഗരസഭാ അധികൃതർ !

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ചാക്കിൽക്കെട്ടി മാലിന്യം വലിച്ചെറിഞ്ഞനിലയിൽ; പ്രഭാത സവാരിക്കെത്തുന്നവർക്ക് വഴി നടക്കാനാവാത്ത അവസ്ഥ; നടപടിയെടുക്കാതെ ന​ഗരസഭാ അധികൃതർ !

സ്വന്തം ലേഖകൻ

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നതായി പരാതി. എവിജിക്ക് സമീപം മുതൽ മണിപ്പുഴവരെ റോഡിന്റെ ഇരുവശത്തും പല സ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിഞ്ഞിരിക്കുകയാണ് .

കാൽ നടയാത്രക്കാരും പ്രഭാത നടത്തത്തിനുമായി എത്തിയവരുമാണ് ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം കണ്ടെത്തിയത്. സിസിടിവി ക്യാമറയുള്ള പ്രദേശമാണെങ്കിലും പരിശോധിക്കാനോ നടപടിയെടുക്കാനോ ന​ഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയ്ക്ക് പുറത്തു നിന്നെത്തുന്ന മാലിന്യം പോലും തള്ളാനുള്ള സ്ഥലമായി മണിപ്പുഴ ബൈപ്പാസ് മാറിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രദേശവാസികളുടെ കുടിവെള്ളം പോലും മുട്ടിയ സാഹചര്യമാണ് ഇവിടെ. പ്രദേശമാകെ പകർച്ചവ്യാധി ഭീഷണിയിലാണ്.

പലതവണ പരാതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ നടപടി എടുക്കാത്തതിനാൽ നാട്ടുകാർ ഇടപെട്ട് ഒന്നിലധികം തവണ മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. എന്നാൽ ചെറിയ പിഴ ഈടാക്കി വിട്ടയയ്ക്കുന്നതാണ് പതിവ്. ഇതാണ് വീണ്ടും മാലിന്യം തള്ളുന്നതിന് കാരണമാകുന്നത്.