കോട്ടയം ജില്ലയിൽ നാളെ (29-03-2023) കുറിച്ചി, കുറവിലങ്ങാട്, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29-03-2023) കുറിച്ചി, കുറവിലങ്ങാട്, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (29-03-2023) കുറിച്ചി, കുറവിലങ്ങാട്, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്,ലക്ഷ്മി റബ്ബർ,മുട്ടത്തുകടവ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തൂർ, കണിയോടി, പുളിം ചുവട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ കാഞ്ഞിരപ്പുറം, അമനകര ടവർ എന്നി ട്രാൻസ്‌ഫോർമറുകൾ Off ആയിരിക്കും

4. വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കടുവാക്കുഴി, മൂരിക്കാട്ട്, വെട്ടിയിൽ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, പലച്ചുവട്, പറപ്പാട്ടുപടി, പന്നിത്തടം എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും

5. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ , അറയ്ക്കൽ , പള്ളം പോസ്റ്റോഫീസ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

6. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് no 1, കൊച്ചുറോഡ് no 2, SC കവല,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 4മണി വരെ വൈദ്യുതി മുടങ്ങും

7. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വെട്ടിപ്പറമ്പ്, ഹിമമിൽക്ക്, തലപ്പലം സ്ക്കൂൾ, പൂവത്താനി, തെള്ളിയാമറ്റം, ഓലായം എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

8. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈക ആശുപത്രി, തീയേറ്റർ പടി, താഷ്കൻ്റ് വായനശാല, കുരുവിക്കൂട്, ഏഴാംമൈൽ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.