‘മൂന്നു മാസം കൂടി പ്ലാസ്റ്ററിട്ട് ചികിത്സ തുടരണം’..!കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടറുടെ നിർദ്ദേശം; ജനറൽ ആശുപത്രിയിൽനിന്ന് നിന്നും ലഭിച്ച എംആർഐയിൽ പ്രശ്നങ്ങളുള്ളതായും റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയുടെ കയ്യിൽ മൂന്നു മാസം കൂടി പ്ലാസ്റ്ററിടണമെന്നു ഡോക്ടർ നിർദേശിച്ചതായി എംഎൽഎയുടെ ഓഫിസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിൽ പ്രശ്നങ്ങളുള്ളതായും ഓഫിസ് അറിയിച്ചു.
കിംസ് ആശുപത്രിയിലെ ഹാൻഡ് സർജൻ എട്ടാഴ്ച പൂർണമായും കയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചു. ലിഗമെന്റിനു പരുക്കുള്ളതിനാൽ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയും കയ്യുടെ സർജനെ കാണാൻ നിർദേശിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാണ്ട് മൂന്നു മാസത്തോളം പ്ലാസ്റ്റർ ഇട്ട് ചികിത്സ തുടരണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നും എംഎൽഎയുടെ ഓഫിസ് അറിയിച്ചു.
നിയമസഭ സംഘർഷത്തിലാണ് കെ കെ രമ എംഎൽഎയുടെ കയ്യിൽ പരിക്കേറ്റത്.
Third Eye News Live
0
Tags :