play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (02-11-2022) കുറിച്ചി, രാമപുരം, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (02-11-2022) കുറിച്ചി, രാമപുരം, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (02-11-2022) കുറിച്ചി, രാമപുരം, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No2, പ്ലാമൂട്, ചകിരി, ആനക്കുഴി No. 2, ഫ്രഞ്ച്മുക്ക്, ഡസ്റ്റൺ വുഡ്, വില്ലേജ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,11 KV ലൈനിൽ ടച്ചിങ്ങ് എടുക്കുന്നതിനാൽ പുല്ലരിക്കുന്നു, പടിഞ്ഞാറക്കര, Bsnl എക്സ്ചേഞ്ച്, ചുങ്കം, കമ്പക്കാലി, കുപ്പിക്കമ്പിനി, പടിഞ്ഞാറക്കര ടവർ, AM റബ്ബർ, ആംബ്രോസ് നഗർ തേക്കും പാലം, തൈപ്പറമ്പ്, കര്യംപാടം അഗ്രിക്കൾച്ചർ എന്നീ ട്രാൻസ്‌ഫോർമർകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

3.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ 11 kV ലൈനിൽ പണി നടക്കുന്നതിനാൽ രാവിലെ 10 മണി മുതൽ 5 വരെ സഫ, നടക്കൽ, മുല്ലൂപ്പാറ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശ്ങ്ങളിൽ വൈദ്യുതി മുടങ്ങും.

4. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമത , പള്ളിപ്പുറത്ത് കാവ്, ഓഫീസ്, കെ എസ് ആർ ടി സി, കൗമുദി, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

5. രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ പട്ടേട്ട്, ചിറകണ്ടം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റബ്ബർ ബോർഡ്‌ ജംഗ്ഷൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.