കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

ചെങ്ങളം സബ്‌സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ കെ ഫോണിന്റെ കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചെങ്ങളം തിരുവാർപ്, കാഞ്ഞിരം ഭാഗത്തു രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും, ഇല്ലിക്കൽ,കുമരകം, ചീപ്പുങ്കൽ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു എന്നി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിലുള്ള പുളിക്കപടവ്, നെല്ലിക്കാകുഴി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന മംഗലം, വല്യൂഴം, പോലീസ് സ്‌റ്റേഷൻ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് സെക്ഷൻ്റെ പരിധിയിൽ വരുന്ന ദർശന, എസ് എച്ച് മൗണ്ട് ഗ്രൗണ്ട്, വാട്ടർ ടാങ്ക്, ആറ്റുമാലി, ജനത ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് പെരുംമ്പുഴക്കടവ് , പനച്ചിക്കാവ് , പെരുന്ന വെസ്റ്റ് , വള്ളിക്കാവ് , എൻ എസ് എസ് ഹോസ്റ്റൽ , സദനം മൈത്രി നഗർ , പാറാട്ട് അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ സ്വരമുക്ക്, കല്ലപുരയ്ക്കൽ പുളിനാക്കൽ’ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തത്തല ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പളളിക്കത്തോട് കാഞ്ഞിരമറ്റം, ആലുങ്കൽ തകിടി, ഇളമ്പള്ളി മാർക്കറ്റ്,പുല്ലാനിതകിടി ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.