play-sharp-fill
മുന്നണി മാറ്റത്തില്‍, ചാഴിക്കാടന് സീറ്റ് നഷ്ടമാകുമോ? കോട്ടയത്ത് കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആരുജയിച്ചു കയറും ; വി എം ആര്‍ പ്രീപോള്‍ സര്‍വേ ഫലം ഇങ്ങനെ…

മുന്നണി മാറ്റത്തില്‍, ചാഴിക്കാടന് സീറ്റ് നഷ്ടമാകുമോ? കോട്ടയത്ത് കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആരുജയിച്ചു കയറും ; വി എം ആര്‍ പ്രീപോള്‍ സര്‍വേ ഫലം ഇങ്ങനെ…

കോട്ടയം : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ  പല അഭിപ്രായ സർവേകളും കളം നിറഞ്ഞിരിക്കുകയാണ്. അവസാനമായിതാ  മനോരമ ന്യൂസ്- വി എം ആർ പ്രീപോള്‍ സർവേ ഫലവും വന്നിരിക്കുകയാണ്.

കോട്ടയത്ത് കേരള കോണ്‍ഗ്രസുകാർ തമ്മിലാണ് മത്സരം. എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനും, യുഡിഎഫിനായി ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജും മാറ്റുരയ്ക്കുമ്പോൾ വെള്ളാപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി.

യുഡിഎഫിന് വോട്ടുകുറയുമെങ്കിലും, മണ്ഡലം ഫ്രാൻസിസ് ജോർജിനൊപ്പം നില്‍ക്കുമെന്നാണ് മനോരമ സർവേയില്‍ പറയുന്നത്. മുന്നണി മാറിയതോടെ ചാഴിക്കാടന് സീറ്റ് നഷ്ടമാകും. എല്‍ഡിഎഫിനും എൻഡിഎയ്ക്കും വോട്ട് കൂടുമെന്നും പ്രവചനം. യുഡിഎഫ് വോട്ട് 46.25 ശതമാനത്തില്‍ നിന്ന് 41.26 ശതമാനമായി കുറയും. 2019ല്‍ 34.58 ശതമാനമായിരുന്ന എല്‍ഡിഎഫ് വിഹിതം 35.82 ആയി ഉയരും. എൻഡിഎ വോട്ട് 17.04 ശതമാനത്തില്‍ നിന്ന് 19.1 ശതമാനമായും വർധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്പാട് : മനോരമ ന്യൂസ്