തിരുവല്ല കണ്ണാട്ടുകുഴി പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടു കീറി ; പാലം കടക്കാൻ പേടിച്ച് യാത്രക്കാർ
തിരുവല്ല : പെരിങ്ങര കണ്ണാട്ടുകുഴി പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറിയതോടെ യാത്രക്കാർ ഭീതിയിൽ. ചാത്തങ്കരി തോടിന് കുറുകെ കോച്ചാരിമുക്കം – പെരിങ്ങര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ പെരിങ്ങര ഭാഗത്തെ അപ്രോച്ച് റോഡാണ് തകർന്നത്.
പാലവുമായി ബന്ധിക്കുന്ന ഭാഗത്ത് നിന്ന് റോഡ് മദ്ധ്യത്തിലൂടെ വിണ്ടുകീറി കുറേഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ദിവസവും നൂറിലേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സംരക്ഷണഭിത്തിയും റോഡിലെ കലുങ്കും തകർന്നിട്ടുണ്ട്.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയില്‍ രണ്ട് പതിറ്റാണ്ട് മുൻപ് നിർമ്മിച്ച പാലം ഇപ്പോൾ അപകട ഭീതിയിലാണ്. അടുത്തകാലത്ത് നിർമ്മാണ സാമഗ്രികളുമായി ഭാരം കയറ്റിയ വാഹനങ്ങള്‍ കൂടുതലായി പോയതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായ തെന്ന് നാട്ടുകാർ പറയുന്നു. ഏത് നിമിഷവും ഇടിഞ്ഞു താഴുമെന്ന നിലയിലാണ് റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ, അതിനാൽ തന്നെ ഇതുവഴി യാത്രചെയ്യുന്ന വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഒരു പോലെ ഭീതിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group