ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……!

ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……!

സ്വന്തം ലേഖിക

കോ​​ട്ട​​യം: ല​​ഹ​​രി​​ ഉപയോഗത്തിൽ സംസ്ഥാനത്ത് കോ​​ട്ട​​യം ഒ​​ട്ടും പി​​ന്നി​​ല​​ല്ല.

നാ​​ലു​​മാ​​സ​​ത്തെ ക​​ണ​​ക്കു​​പ്ര​​കാ​​രം 21 വ​​യ​​സി​​ല്‍ താ​​ഴെ മാ​​ത്രം പ്രാ​​യ​​മു​​ള്ള 278 യു​​വാ​​ക്ക​​ളെ മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ര്‍​​കോ​​ട്ടി​​ക് ഡ്ര​​ഗ്സ് ആ​​ന്‍​​ഡ് സൈ​​കോ​​ട്രോ​​പി​​ക് സ​​ബ്സ്റ്റ​​ന്‍​​സ് (എ​​ന്‍​​ഡി​​പി​​എ​​സ്) നി​​യ​​മ​​പ്ര​​കാ​​രം അ​​ക​​ത്താ​​ക്കി​​യ​​പ്പോ​​ള്‍ 41 പേ​​രു​​മാ​​യി കോ​​ട്ട​​യം ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.
62 യു​​വാ​​ക്ക​​ള്‍ പി​​ടി​​ക്ക​​പ്പെ​​ട്ട എ​​റ​​ണാ​​കു​​ള​​മാ​​ണ് ഒ​​ന്നാം​​സ്ഥാ​​ന​​ത്ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍​​നി​​ന്നും 39 പേ​​രെ അ​​ക​​ത്താ​​ക്കി​​യെ​​ന്നും എ​​ക്സൈ​​സ് രേ​​ഖ​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ല്‍ ​​എ​​റ​​ണാ​​കു​​
ള​​ത്തെ പി​​ന്‍​​ത​​ള്ളി കോ​​ട്ട​​യ​​മാ​​യി​​രു​​ന്നു ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 21 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള 917 യു​​വാ​​ക്ക​​ളെ എ​​ന്‍​​ഡി​​പി​​എ​​സ് നി​​യ​​മ​​പ്ര​​കാ​​രം അ​​റ​​സ്റ്റു ചെ​​യ്ത​​പ്പോ​​ള്‍ 151 പേ​​രാ​​ണു കോ​​ട്ട​​യ​​ത്തു​​നി​​ന്നും അ​​ക​​ത്താ​​യ​​ത്. തൃ​​ശൂ​​ര്‍ 150 -ഉം ​​എ​​റ​​ണാ​​കു​​ളം 146-ഉം ​​കേ​​സു​​ക​​ളു​​മാ​​യി ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്തു​​ണ്ട്. ഈ ​​വ​​ര്‍​​ഷം ഇ​​തു​​വ​​രെ 8,124 കേ​​സു​​ക​​ള്‍ സം​​സ്ഥാ​​ന​​ത്ത് എ​​ന്‍​​ഡി​​പി​​എ​​സ് നി​​യ​​മ​​പ്ര​​കാ​​രം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്, 2021ല്‍ 5,586 ​​കേ​​സു​​ക​​ളാ​​ണ് ആ​​കെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രു​​ന്ന​​ത്.

ല​​ഹ​​രി​​ക്ക് സി​​ന്ത​​റ്റി​​ക്ക് മ​​രു​​ന്നു​​ക​​ളും വേ​​ദ​​ന​​സം​​ഹാ​​രി​​ക​​ളു​​മ​​ട​​ക്കം പു​​തു​​വ​​ഴി തേ​​ടുകയാണ് യു​​വ​​ത​​ല​​മു​​റ. കാ​​ന്‍​​സ​​ര്‍ രോ​​ഗി​​ക​​ള്‍​​ക്ക് ന​​ല്‍​​കു​​ന്ന വേ​​ദ​​ന​​സം​​ഹാ​​രി ബൂ​​പ്രി​​നോ​​ര്‍​​ഫി​​ന്‍ അ​​ട​​ക്കം ല​​ഹ​​രി​​ക്ക് വി​​ദ്യാ​​ര്‍​​ത്ഥിക​​ള്‍ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. വി​​ദ്യാ​​ര്‍​ത്ഥിക​​ളെ ല​​ക്ഷ്യ​​മി​​ട്ട് കോ​​ള​​ജു​​ക​​ളും ഹോ​​സ്റ്റ​​ലു​​ക​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ല​​ഹ​​രി മാ​​ഫി​​യ പി​​ടി​​മു​​റു​​ക്കു​​ന്ന​​ത്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ​​ത​​ന്നെ ഏ​​ജ​​ന്‍റു​​മാ​​രാ​​ക്കി​​മാ​​റ്റി ക്യാമ്പസു​​ക​​ള​​ട​​ക്കം വി​​പ​​ണി​​യാ​​ക്കി മാ​​റ്റു​​ക​​യാ​​ണ്.

ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യോ​​ടെ മാ​​ത്രം വി​​ല്‍​​പ​​ന ന​​ട​​ത്തേ​​ണ്ട മ​​രു​​ന്നു​​ക​​ള്‍ വി​​ദ്യാ​​ര്‍​​ത്ഥിക​​ള്‍​​ക്ക് ഇ​​ട​​യി​​ല്‍ സു​​ല​​ഭ​​മാ​​യി ല​​ഭി​​ക്കു​​ന്നു​​ണ്ട്. ജി​​ല്ല​​യി​​ല്‍ മാ​​ത്ര​​മ​​ല്ല സം​​സ്ഥാ​​ന​​ത്തെ ഒ​​ട്ടു​​മി​​ട്ട ഗ്രാ​​മ​​ങ്ങ​​ളി​​ലും മ​​യ​​ക്കു​​മ​​രു​​ന്നു ലോ​​ബി വ​​ല​​വി​​രി​​ച്ചു ക​​ഴി​​ഞ്ഞു. കൊ​​ച്ചു​​കു​​ട്ടി​​ക​​ളെ​​വ​​രെ ഏ​​ജ​​ന്‍റു​​മാ​​രും വി​​ത​​ര​​ണ​​ക്കാ​​രു​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ന്നു.

വി​​ല​​കൂ​​ടി​​യ വാ​​ഹ​​നം വാ​​ങ്ങി​​ന​​ല്‍​​കി മ​​യ​​ക്കു​​മ​​രു​​ന്നു വി​​ത​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ഇ​​ക്കൂ​​ട്ട​​രെ​​യാ​​ണ്. ഇ​​വ​​ര്‍ പ്ര​​തി​​ക​​ളാ​​കു​​ന്ന ഒ​​രു കേ​​സും നി​​ല​​നി​​ല്‍​​ക്കി​​ല്ല. ഇ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ന്‍ രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ള്‍ ഓ​​ടി​​യെ​​ത്തും. ഇ​​വ​​ര്‍ പാ​​ര്‍​​ട്ടി​​ക​​ളു​​ടെ ത​​ണ​​ലി​​ലാ​​ണു വ​​ള​​രു​​ന്ന​​ത്. ല​​ക്ഷ​​ങ്ങ​​ളാ​​ണ് നേ​​താ​​ക്ക​​ള്‍​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്.

ഇത്തരക്കാരെല്ലാം വളരെ ശക്തരായതിനാൽ
പൊലീ​​സി​​നു മ​​യ​​ക്കു​​മ​​രു​​ന്നു ലോ​​ബി​​ക്കെ​​തി​​രേ പോ​​രാ​​ടാ​​ന്‍ ഭ​​യ​​മാ​​ണ്. ഇ​​വ​​ര്‍​​ക്കു താ​​ത്പ​​ര്യം പാ​​വ​​പ്പെ​​ട്ട​​വ​​ന്‍റെ ഹെ​​ല്‍​​മ​​റ്റും സീ​​റ്റ് ബെ​​ല്‍​​റ്റു​​മാ​​ണ്. ഇ​​താ​​കു​​മ്പോള്‍ പെ​​റ്റി എ​​ഴു​​തി കൊ​​ടു​​ക്കാം. മ​​യ​​ക്കു​​മ​​രു​​ന്നു ലോ​​ബി​​ക​​ളെ ഒ​​തു​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യാ​​ല്‍ രാ​​ഷ്ട്രീ​​യ​​ നേ​​താ​​ക്ക​​ളു​​ടെ​​യും ക​​ണ്ണി​​ലെ ക​​ര​​ടാ​​യി മാ​​റും. സ്വ​​ന്തം മ​​ക്ക​​ളെ വ​​ലി​​യ വി​​ശ്വാ​​സ​​മാ​​ണ് മാ​​താ​​പി​​താ​​ക്ക​​ള്‍​​ക്ക്. എ​​ന്‍റെ മ​​ക്ക​​ള്‍ ഒ​​ന്നും ചെ​​യ്യി​​ല്ലെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ല്‍ അ​​വ​​ര്‍ ക​​ഴി​​യു​​ന്ന​​തും അ​​പ​​ക​​ട​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രും പ​​റ​​യു​​ന്നു.