ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി കോട്ടയം നഗരത്തില്‍ നാടക രാവുകള്‍ക്ക് തുടക്കമായി; അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു; മികച്ച നാടകത്തിന് 25,000 രൂപ സമ്മാനം

ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി കോട്ടയം നഗരത്തില്‍ നാടക രാവുകള്‍ക്ക് തുടക്കമായി; അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു; മികച്ച നാടകത്തിന് 25,000 രൂപ സമ്മാനം

കോട്ടയം: നാടകാസ്വാദര്‍ക്ക് വിരുന്നൊരുക്കി കോട്ടയം നഗരത്തില്‍ പത്തു ദിവസം നീളുന്ന നാടക രാവുകള്‍ക്ക് തുടക്കമായി.

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. . നടൻ പ്രേംപ്രകാശ് മുഖ്യാതിഥി ആയിരുന്നു .

ഫാ.ബാസ്റ്റിൻ മംഗലത്തില്‍ അദ്ധ്യക്ഷത വഹിച്ചു നിര്‍മാതാവ് . ജോയി തോമസ് ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതൻ, പി.ആര്‍ ഹരിലാല്‍, തേക്കിൻകാട് ജോസഫ്, ആര്‍ട്ടിസ്റ്റ് അശോകൻ എന്നിവര്‍ പ്രസംഗിച്ചു..തുടര്‍ന്ന് തിരുവനന്തപുരം നമ്മള്‍ നാടകക്കാര്‍ തീയറ്റര്‍ ഗ്രൂപ്പിന്റെ ഓമനത്തിങ്കള്‍ നാടകം അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

## മത്സര നാടകങ്ങള്‍

21ന് അമ്ബലപ്പുഴ അക്ഷരജ്വാലയുടെ ഉള്‍ക്കടല്‍
22 പല കമ്മ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി

23 അമ്ബലപ്പുഴസാരഥിയുടെ രണ്ട് ദിവസം,

24 വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെഊഴം

25 തിരുവനന്തപുരം അജന്ത തിയേറ്റര്‍ ഗ്രൂപ്പിന്റെ മൊഴി

26 ആലപ്പുഴ ഭാരത്കമ്മ്യൂണിക്കേഷന്സിന്റെ വീട്ടമ്മ

27 സൗപര്‍ണിക തിരുവനന്തപുരം
അവതരിപ്പിക്കുന്ന മണികര്‍ണ്ണിക

28 ഓച്ചിറ സാരിഗയുടെ കൂടെയുണ്ട്

29 കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക്

പ്രവേശനം സൗജന്യമാണ്.
21 ന് സംഗീത സംവിധായകൻ കോട്ടയം ജോയിയെക്കുറിച്ചു കോട്ടയം പത്മൻ സംസാരിക്കും.
22 ന് എൻ.എൻ പിള്ള അനുസ്മരണവും സ്മാരക പ്രഭാഷണവും ഡോ.അജു കെ നാരായണൻ നിര്‍വ്വഹിക്കും.
മികച്ച നാടകത്തിനു 25,000 രൂപയും രണ്ടാമത്തെ നാടകത്തിനു 20,000 രൂപയുമാണ് സമ്മാനം. മികച്ച രചന, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, ഹാസ്യനടൻ, സംഗീതം, ഗാനാലാപനം, ഗാനരചന, ദീപവിതാനം, രംഗസജ്ജീകരണം എന്നിവക്കും അവാര്‍ഡു നല്‍കും