പെരുവന്താനം ഗ്രാമപഞ്ചായത്ത് വനിത സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു

പെരുവന്താനം ഗ്രാമപഞ്ചായത്ത് വനിത സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു

സ്വന്തം ലേഖിക

മുണ്ടക്കയം ഈസ്​റ്റ്​: പെരുവന്താനം ഗ്രാമപഞ്ചായത്ത് വനിത സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു.

കൊക്കയാര്‍, പള്ളത്തുകുഴിയില്‍ രജനിയുടെ മാലയാണ് രണ്ടംഗസംഘം കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ പെരുവന്താനം ടൗണിനുസമീപം സംഘത്തിലെ ഓഫിസിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഓഫിസില്‍ കയറി രജനിയെ ഭീഷണിപ്പെടുത്തി മാല ആവശ്യപ്പെട്ടു.

യുവതി മാല കൊടുക്കാന്‍ തയാറാകാതെ വന്നതോടെ കത്തിയെടുത്തു നെറ്റിയില്‍ ചേര്‍ത്തുവെച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മാല കവരുകയായിരുന്നു.

ശേഷം ബൈക്കില്‍ കയറി കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. യുവതിയും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.

ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെരുവന്താനം പൊലീസ് ദേശീയപാതയിലെ വിവിധ സിസിടിവി പരിശോധിക്കുകയാണ്.