കോട്ടയം നഗരത്തിലെ കനത്ത മഴ: പ്രകൃതി ദുരത്തിൽ മരണം രണ്ടായി; പാറമ്പുഴയിലും നട്ടാശേരിയിലും ദുരന്തത്തിൽ മരണം

കോട്ടയം നഗരത്തിലെ കനത്ത മഴ: പ്രകൃതി ദുരത്തിൽ മരണം രണ്ടായി; പാറമ്പുഴയിലും നട്ടാശേരിയിലും ദുരന്തത്തിൽ മരണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയിലും വെള്ളക്കെട്ടിലും ദുരിതങ്ങൾ തുടരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലയിലും ഇപ്പോഴും അപകടക്കെണി തുടരുകയാണ്. നീലിമംഗലത്ത് ഉണ്ടായ അപകടത്തിൽ നട്ടാശേരി അലിക്കൽ കുര്യൻ എബ്രഹാ(ഷിബു -61)മാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാണാതായ പെരുമ്പായിക്കാട് ആളൂർ വീട്ടിൽ സുധീഷി(38)ന്റെ മൃതദേഹവും തിങ്കളാഴ്ച കണ്ടെത്തി.

സുധീഷ്

നട്ടാശേരി സ്വദേശിയായ കുര്യൻ എബ്രഹാം കനത്ത മഴയിൽ വെള്ളക്കെട്ടായ റോഡിലൂടെ ബന്ധുവിട്ടിലേയ്ക്കു പോകുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഇദ്ദേഹം ബന്ധുവീട്ടിലേയ്ക്കു വെള്ളത്തിലൂടെ നടന്നു പോയത്. ആറടിയോളം ഉയരത്തിൽ വെള്ളമുള്ള പ്രദേശത്തു കൂടിയാണ് ഇദ്ദേഹം സാഹസികമായി നടന്നു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കാൽവഴുതി വെള്ളക്കെട്ടിൽ ഇദ്ദേഹം വീഴുകയായിരുന്നു. രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്താതെ വന്നതോടെയാണ് നാട്ടുകാർ തിരച്ചിൽ നടത്തി. എന്നാൽ, കണ്ടെത്തിയിരുന്നില്ല. തുടർന്നു, ഇന്നു രാവിലെ ഏഴരയോടെ മൃതദേഹം പള്ളിപ്പുറം പാറയിൽ ക്രഷിന്റെ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്തെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്്ക്കു മാറ്റി.

പെരുമ്പായിക്കാട് സ്വദേശിയായ സുധീഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്നു കഴിഞ്ഞ ദിവസം ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം സമീപത്തെ വെള്ളക്കെട്ടിൽ നിന്നും കണ്ടെത്തിയത്.