കോട്ടയം ജില്ലയിൽ 43 പേർക്ക് കോവിഡ്; 80 പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ 43 പേർക്ക് കോവിഡ്; 80 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 80 പേർ രോഗമുക്തരായി. 1555 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 23 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 448 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447442 പേർ കോവിഡ് ബാധിതരായി. 445597 പേർ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-6,
ചങ്ങനാശേരി, കടപ്ലാമറ്റം-5
ചിറക്കടവ്-4
്മുണ്ടക്കയം, പാമ്പാടി, രാമപുരം, കാഞ്ഞിരപ്പള്ളി, മണർകാട്- 2
കങ്ങഴ, തിടനാട്, പൂഞ്ഞാർ, ആർപ്പൂക്കര, കറുകച്ചാൽ, എലിക്കുളം, പാറത്തോട്, മാഞ്ഞൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വെള്ളൂർ, മുത്തോലി, പാലാ- 1