കോട്ടയം ജില്ലാ കളക്ടറായി എം.അഞ്ജന ചുമതലയേറ്റു: എ.ഡി.എമ്മിൽ നിന്നും ചുമതല ഏറ്റെടുത്തു

കോട്ടയം ജില്ലാ കളക്ടറായി എം.അഞ്ജന ചുമതലയേറ്റു: എ.ഡി.എമ്മിൽ നിന്നും ചുമതല ഏറ്റെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാ കളക്ടറായി എം.അഞ്ജന ചുമതലയേറ്റു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എം.അഞ്ജന ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് കളക്ടറേറ്റിൽ എത്തി ചുമതലയേറ്റെടുത്തത്.

കഴിഞ്ഞ 31 നാണ് കോട്ടയം ജില്ലാ കളക്ടർ പി.കെ സുധീർബാബു സർവീസിൽ നിന്നും വിരമിച്ചത്. ഇതേ തുടർന്നാണ് എം.അഞ്ജനയെ ജില്ലാ കളക്ടറായി നിയമിച്ചത്. 31 ന് വൈകിട്ട് പി.കെ സുധീർ ബാബു എ.ഡി.എമ്മിന് ചുമതല കൈമാറിയ ശേഷം സ്വദേശമായ ധർമ്മടത്തേയ്ക്കു മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കളക്ടറേറ്റിൽ എത്തിയ ജില്ലാ കളക്ടർ എം.അഞ്ജനയെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.രാവിലെ പത്തിന് എത്തിയ പുതിയ കളക്ടറെ അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് എ.ഡി.എം അനില്‍ ഉമ്മനില്‍നിന്ന് ചുമതല ഏറ്റെടുത്തു.

തുടർന്നു കളക്ടറുടെ ചേംബറിൽ എത്തിയ ഇവർ ചുമതല ഏറ്റെടുത്തു. കൊവിഡ് കാലത്ത് വെല്ലുവിളി നേരിടുന്ന ജില്ലയിലെ പ്രവർത്തനങ്ങൾ മികവോടെ ഏകോപിപ്പിക്കുക എന്നതാണ് ജില്ലാ കളക്ടർ എന്ന നിലയിൽ എം.അഞ്ജനയുടെ പ്രധാന ലക്ഷ്യം.

കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായാണ് എം. അഞ്ജന ചുമതലയേറ്റത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം-അവര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ്.