ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; പാലാ മരിയ സദനം ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ

ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; പാലാ മരിയ സദനം ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വെളിയന്നൂർ-4, കല്ലറ-9, കൊഴുവനാൽ-1, അയർക്കുന്നം-16 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

തലയോലപ്പറമ്പ്-14, ഭരണങ്ങാനം-8 എന്നീ വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ പത്തു പഞ്ചായത്തുകളിലായി 14 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി-23, അയർക്കുന്നം-2,16, മാടപ്പള്ളി-16, വെള്ളാവൂർ-9, കിടങ്ങൂർ-10, വാഴപ്പള്ളി- 6,9,12,16, വെളിയന്നൂർ-4, കല്ലറ-9, കൊഴുവനാൽ-1

പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പാലാ മരിയസദനം കോവിഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ക്ലസ്റ്റർ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.