കോട്ടയം വഴി മേയ് 6 മുതൽ 28 വരെ ട്രെയിൻ  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ; ഇനി പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാത

കോട്ടയം വഴി മേയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ; ഇനി പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാത

സ്വന്തം ലേഖിക

കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയിൽ മേയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. 23 മുതൽ 28 വരെ ദിവസവും രാവിലെ 10 മണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം പൂർണമായും തടയും. ഈ സമയത്തെ ട്രെയിനുകൾ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.

നിയന്ത്രണം ഏർപ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കുമെന്നു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. മേയ് 23നു റെയിൽവേ സുരക്ഷാ കമ്മിഷൻ (കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി – സിആർഎസ്) പുതിയ പാത പരിശോധിക്കും. 28നു പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റർ റെയിൽപാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂർ – ചിങ്ങവനം 16.5 കിലോമീറ്റർ പാത മാത്രമാണ് ഇപ്പോൾ ഇരട്ടപ്പാതയല്ലാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group