‘ചാച്ചീസ് ഗാര്‍ഡന്‍’; കോട്ടയത്ത് ഭാര്യയുടെ ഓര്‍മയ്ക്കായി ഒന്‍പത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളൊരുക്കി ഭര്‍ത്താവ്

‘ചാച്ചീസ് ഗാര്‍ഡന്‍’; കോട്ടയത്ത് ഭാര്യയുടെ ഓര്‍മയ്ക്കായി ഒന്‍പത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളൊരുക്കി ഭര്‍ത്താവ്

സ്വന്തം ലേഖിക

കോട്ടയം: ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഒൻപത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുക്കിയിരിക്കുകയാണ് കോട്ടയം ഏഴാച്ചേരി പെരികിലമലയില്‍ 78 കാരനായ ഫ്രാൻസിസ് ജോസഫ്(കൊച്ച്‌).

ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭര്‍ത്താവ് വീടുകള്‍ നിര്‍മ്മിച്ചത്. ചാച്ചീസ് ഗാര്‍ഡൻ എന്നാണ് ഈ വീടുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചാച്ചി’ എന്നാണ് നാട്ടുകാര്‍ ഏലിക്കുട്ടിയെ വിളിച്ചിരുന്നത്. അതിനാലാണ് ഇവരുടെ സ്മരണയ്ക്കായി ‘ചാച്ചീസ് ഗാര്‍ഡൻ’എന്ന പേര് നല്‍കിയത്.

വീടിന്റെ വെഞ്ചരിപ്പും ഗൃഹപ്രവേശനവും ജൂലൈ 29ന് നടത്തും. ഏഴാച്ചേരി പെരികിലമലയില്‍ വീടിനോട് ചേര്‍ന്ന അരയേക്കര്‍ സ്ഥലത്താണ് 9 വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

700 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ് ഈ വീടുകള്‍. 12 ലക്ഷത്തോളം ചെലവഴിച്ചാണ് ഈ ഓരോ വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണ പരിപാടികള്‍ പൂര്‍ത്തിയായത്.