കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 29ന്

കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 29ന്

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മത്സര വള്ളംകളി ഒക്ടോബര്‍ 29ന് താഴത്തങ്ങാടി ആറ്റില്‍ നടക്കും.

കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് വള്ളംകളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തനങ്ങള്‍ മന്ത്രി വി.എന്‍ വാസവന്‍ 17ന് 7.30ന് ഉദ്ഘാടനം ചെയ്യും. ആദ്യ ഫണ്ട് അര്‍കാഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി.തോമസില്‍ നിന്ന് സ്വീകരിച്ച്‌ തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിക്കും.

സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് ലിയോ മാത്യു, സെക്രട്ടറി സുനില്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.