കോട്ടയം  ബി.സി.എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും  പന്തളം സ്വദേശിയായ  പെൺകുട്ടി ചാടി;  പെൺകുട്ടിയെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;  ഗുരുതര പരിക്കെന്ന് സൂചന

കോട്ടയം ബി.സി.എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും പന്തളം സ്വദേശിയായ പെൺകുട്ടി ചാടി; പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്നും ഇരുപത്തിയൊന്നുകാരി ചാടി. പന്തളം സ്വദേശിയായ ദേവികയാണ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയത്. ​

കോളേജിന്റെ ഒന്നാം നിലയിൽ നിന്നുമാണ് ദേവിക ചാടിയത്. വീഴ്ചയിൽ പെൺകുട്ടിയുടെ കൈയ്കക്കും കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ പെൺകുട്ടിയെ ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. ദേവികയ്ക്ക് കുറെ നാളായി ഡിപ്രഷൻ ഉണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

രണ്ടാം തവണയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ദേവിക കോട്ടയം പോലീസ് ക്വാർട്ടേഴ്സിന് സമീപമാണ് താമസിക്കുന്നത്.