play-sharp-fill
കോട്ടയം പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ അറസ്റ്റിൽ

കോട്ടയം പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പ​ള്ളി​ക്ക​ത്തോ​ട്: സ്വകാര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം. ചെ​റു​വ​ള്ളി സ്വ​ദേ​ശി വിഷ്ണു (30) ​വാ​ണ് പിടിയിലായത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​ദേ​ശ​ത്താ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​ടെ പ​രാ​തി ചൈ​ൽ​ഡ് ലൈ​ന് ഓ​ൺ​ലൈ​നാ​യി ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി അ​ന്വേ​ഷി​ച്ച​ശേ​ഷം റി​പ്പോ​ർ​ട്ട് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.