അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാൻ കോട്ടയം ന​ഗരസഭ; നഗരസഭാധ്യക്ഷയെ ഉപരോധിച്ച് പ്രതിപക്ഷ കൗൺസിലർമാർ; ഇന്ന് സ്പെഷ്യൽ കൗൺസിൽ യോ​ഗം

അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാൻ കോട്ടയം ന​ഗരസഭ; നഗരസഭാധ്യക്ഷയെ ഉപരോധിച്ച് പ്രതിപക്ഷ കൗൺസിലർമാർ; ഇന്ന് സ്പെഷ്യൽ കൗൺസിൽ യോ​ഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാനുള്ള കോട്ടയം നഗരസഭാ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഉപരോധത്തെത്തുടർന്ന് കൗൺസിൽ യോഗം ചേരാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം.

നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ കുടിശ്ശിക, നികുതിദായകരിൽ നിന്നു ഒന്നിച്ച് പിരിക്കാൻ തീരുമാനിച്ചിരുന്നു. ഈ നികുതി പിരിവിലെ അധാർമികത പരിഹരിക്കാനായി 22 എൽ.ഡി.എഫ്. കൗൺസിലർമാർ ഒപ്പിട്ട് രണ്ടാഴ്ച മുൻപ് നഗരസഭാധ്യക്ഷയ്ക്ക് രേഖാ മൂലം നോട്ടീസ് നൽകി. എന്നിട്ടും പ്രത്യേക കൗൺസിൽ വിളിക്കാൻ നഗരസഭാധ്യക്ഷ തയ്യാറായില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പ്രതിഷേധിച്ചാണ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷയെ കൗൺസിൽ ഹാളിനുള്ളിൽ ഉപരോധിച്ചത്. പ്രതിഷേധക്കാരുടെ സമ്മർദത്തിന് വഴങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പ്രത്യേക കൗൺസിൽ വിളിക്കാമെന്ന് ഉറപ്പിന്മേലാണ് പ്രതിപക്ഷം ഉപരോധ സമരം അവസാനിപ്പിച്ചത്.