play-sharp-fill
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ജൂൺ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി, വെസ്കോ, എരുത്തിക്കൽ,കുന്നുംപുറം, ചിറയിൽപാടം എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവ കെ.എസ്.ഇ.ബി ഓഫിസ് പരിധിയിൽ രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെ മുഴിക്കോട് വല്ലെപടി ചന്ദ്രമാല മടത്തേടം പമ്പ്ഹൗസ് ചങ്ങാലപ്പാലം എന്നി ട്രാൻസ്‌ഫോർമർ വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊതുകം, കരിമലക്കുന്ന്, പ്ലാന്തറ, ഞണ്ടുപാറ, ഉരുളികുന്നം, കാപ്പുകയം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
കുറുപ്പന്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിയഞ്ചാൽ, തലമട , പാറപ്പുറം, കോടിക്കുളം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ , ചൂളപ്പടി , സജ്ഞീവനി , റിലയൻസ് , ഇൻഡുസിൻ്റ് ബാങ്ക് , സൗപർണ്ണിക , എസ്.ബി.എച്ച്.എസ് , മഞ്ചേരിക്കളം , റെയിൽവേ , കടന്തോട് , സെൻ്റ് ജോസഫ് പ്രസ് , ചാസ് ഖാദി , അപ്സര ,ഓർത്തഡോക്സ് ചർച്ച് , സീന , മാറേട്ട് ടവർ , എബ്രാഹം ഇൻഫെർട്ടിലിറ്റി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലട്രിക്കൽ സെക്ഷൻ്റെ പരിധിയിലുഉള്ള ശാസ്ത്രി റോഡ്, ബേക്കർ ഹിൽ, ചെല്ലിയോഴുക്കം , ലോഗോസ് എന്നി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.