കൊറോണയ്ക്കു ശേഷം കോടിമത നാലുവരിപ്പാതയിൽ അപകടം തുടങ്ങി: തെരുവുനായ കുറുകെ ചാടി റോഡിൽ തലയിടിച്ചു വീണ ബൈക്ക് യാത്രക്കാരന് പരിക്ക്; പരിക്കേറ്റ ചെങ്ങളം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കൊറോണയ്ക്കു ശേഷം കോടിമത നാലുവരിപ്പാതയിൽ അപകടം തുടങ്ങി: തെരുവുനായ കുറുകെ ചാടി റോഡിൽ തലയിടിച്ചു വീണ ബൈക്ക് യാത്രക്കാരന് പരിക്ക്; പരിക്കേറ്റ ചെങ്ങളം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം. തെരുവുനായ റോഡിൽ കുറുകെ ചാടി മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരന് അപകടത്തിൽ പരിക്കേറ്റു. തലയ്ക്കു സാരമായി പരിക്കേറ്റ് ബോധരഹിതനായ യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങളത്തു വാടകയ്ക്കു താമസിക്കുന്ന കോട്ടയം മൂലവട്ടം രശ്മി ഭവനിൽ രഞ്ജു രാജ് ആർ(37)നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തു നിന്നും മൂലവട്ടം ഭാഗത്തേയ്ക്കു വരികയായിരുന്ന രഞ്ജു സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മണിപ്പുഴയിലെ പെട്രോൾ പമ്പിനു മുന്നിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി അലഞ്ഞു തിരിഞ്ഞു നടന്ന തെരുവുനായ സ്‌കൂട്ടറിനു മുന്നിൽ ചാടുകയായിരുന്നു.

നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറുമായി രഞ്ജു റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി എത്തിയ രണ്ടു ഉദ്യോഗസ്ഥരും ചേർന്നാണ് രഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചത്. ജനറൽ ആശുപത്രിയിൽ എത്തിച്ച രഞ്ജുവിന് സാരമായ പരിക്കുണ്ടെന്നു കണ്ടതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

രഞ്ജു അപകടനില തരണം ചെയ്തതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.