ഇറ്റലിയിൽ നിന്നും വന്ന സംഘം ആദ്യം വൈദ്യപരിശോധനക്കായി സഹകരിച്ചില്ല: മടക്കയാത്രയ്ക്ക് മെഡിക്കൽ ക്ലിയറൻസ് നൽകില്ലെന്ന് അറിയച്ചതോടെ സഹകരിക്കാൻ തയാറായി
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ടക്കാർ ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാൻ തയാറായില്ലെന്നും ആരോഗ്യപ്രവർത്തകർ. മടക്കയാത്രയ്ക്ക് മെഡിക്കൽ ക്ലിയറൻസ് തരില്ലെന്ന് ഡി.എം.ഒ. ഫോണിൽ വിളിച്ചു പറഞ്ഞതോടെയാണ് സഹകരിക്കാൻ തായാറായത്.
ഇവർ കാര്യങ്ങൾ മറച്ചുവെച്ചാണ് ഇത്രയുംദിവസം നാട്ടിൽകഴിഞ്ഞത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാർച്ച് മൂന്നു മുതലാണ് വിദേശത്തുനിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാൻ തുടങ്ങിയത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ അതിനുമുമ്പ് എത്തിയവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്പോൾ വിമാനത്താവളത്തിലുണ്ടായിരുന്ന ഹെൽത്ത്കൗണ്ടറിൽ ഇവർ റിപ്പോർട്ടും ചെയ്തില്ല. പിന്നീട് റാന്നിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയ്ക്കുവന്ന ഗൃഹനാഥയും വിവരം ഡോക്ടറോട് പറഞ്ഞില്ല. ഇടപഴകിയ അടുത്ത ബന്ധുക്കൾ റാന്നി താലൂക്ക് ആശുപത്രിയിൽ പനിയുമായി ചെന്നപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
അവർ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറഞ്ഞു. രണ്ടുചോദ്യങ്ങളാണ് ഡോക്ടർ ചോദിച്ചത്. വിദേശത്തുനിന്ന് വന്നതാണോ?. വിദേശത്തുനിന്ന് വന്നവർ വീട്ടിലുണ്ടോ? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരംപറഞ്ഞപ്പോൾ സംശയമായി.
29-ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിയ എല്ലാ യാത്രക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്ന് അറിയിക്കാൻ എയർലൈൻസ് അധികൃതർക്ക് നിർദേശംനൽകി. ആ വിമാനത്തിലെ യാത്രക്കാരുമായി സമ്പർക്കം പുലർത്തിയ വിമാനത്താവളത്തിലെ ജീവനക്കാരോട് അവധിയെടുത്ത് വീട്ടിൽ കഴിയാൻ നിർദേശം നൽകിയെന്നും എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ വ്യകതമാക്കി. 14 ദിവസത്തെ നിരീക്ഷണമാണ് പറഞ്ഞിരിക്കുന്നത്.