play-sharp-fill
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് കാറ്ററിങ് ജോലിയ്ക്കു ശേഷം മടങ്ങിയ രണ്ടു യുവാക്കൾ മരിച്ചു; അപകടം കടുത്തുരുത്തി കുറുപ്പന്തറയിൽ

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് കാറ്ററിങ് ജോലിയ്ക്കു ശേഷം മടങ്ങിയ രണ്ടു യുവാക്കൾ മരിച്ചു; അപകടം കടുത്തുരുത്തി കുറുപ്പന്തറയിൽ

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ആദ്യം മതിലിലും പിന്നീട് വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ ദാരുണമായി മരിച്ചു. കടുത്തുരുത്തി കുറുപ്പന്തറ പുളിന്തറ വളവിൽ ഞായറാ്‌ഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇരവിമംഗലം സ്വദേശികളായ ഡിജോ(22), ജോമി (22) എന്നിവരാണ് മരിച്ചത്.

വൈക്കം ഭാഗത്ത് കാറ്ററിംഗ് ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേയ്ക്കു പാളുകയായിരുന്നു. കോതനല്ലൂർ ഭാഗത്തു നിന്ന് കുറുപ്പന്തറയിലേക്ക് വരികയായിരുന്നു ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട ബൈക്ക് ആദ്യം മതിലിൽ ഇടിച്ചു. ഇവിടെ നിന്നും മുന്നിലേയ്ക്കു പാഞ്ഞ ബൈക്ക് പിന്നീട് മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലേയ്ക്കു ഇടിച്ചു കയറി. പോസ്റ്റിലും മതിലിലും തലയിടിച്ചാണ് ഇരുവർക്കും സാരമായി പരിക്കേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കടുത്തുരുത്തി പൊലീസ് കേസെടുത്തു.