വഴിയരികിൽ സ്ത്രീകൾ തനിച്ച് വരുന്നതിനായി കാത്ത് നിൽക്കും: ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനവും അതിക്രമവും: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ
ക്രൈം ഡെസ്ക്
കോഴിക്കോട്: ഒറ്റയ്ക്ക് നടന്നു വരുന്ന സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും സ്ത്രീകളെ കടന്ന് പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഏഴു മാസം മുൻപ് മാത്രം ഗൾഫിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
കോഴിക്കോട് മുക്കം ഓമശേരി പുത്തൂർ നാഗാളിക്കാവ് സ്വദേശി ജലീലിനെ (33)യാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും , ഇടവഴികളിലൂടെ ഒറ്റയ്ക്ക് നടന്ന് വരുന്ന സ്ത്രീകളെ കടന്ന് പിടിക്കുകയും , മുന്നിൽ ചാടി വീണ് നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളാണ് പ്രതിയുടെ അതിക്രമത്തിന് ഇരയായിട്ടുള്ളത്.
ഇയാളുടെ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ നൽകിയ പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് പൊലിസ് കേസെടുക്കുകയും ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും അൻപതോളം സിസിടിവി കാമറകൾ പരിശോധിച്ച് പോലിസ് അന്വേഷണം ഊർജിതമാക്കവെ നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടുകയും പൊലിസിനെ അറിയിക്കുകയുമായിരുന്നു.
വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കെ.എൽ 57 എസ് 1120 നമ്പർ പ്ലേറ്റ് വാഹനത്തിന്റെ സീറ്റിനടിയിൽ നിന്ന് പൊലിസ് കണ്ടെടുത്തു.ഏഴ് മാസം മുൻപാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ്.ഐ സജിത്ത് സജീവ്, സിവിൽ പൊലിസ് ഓഫിസർമാരായ സുഭാഷ് മലയമ്മ, അനൂപ് മണാശേരി, ശ്രീകാന്ത് കെട്ടാങ്ങൽ, ശ്രീജേഷ്, അനൂപ് തറോൽ, അജീഷ് പിലാശേരി, ഹോം ഗാർഡ് സിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.