തേർഡ് ഐ ന്യൂസ് സംഘത്തിൽ നിന്നും രണ്ടു വർഷം മുൻപ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയ ഡോ.അബ്ദുള്ള കൈക്കൂലിയുമായി വയനാട്ടിൽ പിടിയിൽ; കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ഡോക്ടർ വയനാട്ടിലും കൊള്ള തുടർന്നു; കൈക്കൂലിക്കാർക്കെതിരെ കർശന നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

തേർഡ് ഐ ന്യൂസ് സംഘത്തിൽ നിന്നും രണ്ടു വർഷം മുൻപ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയ ഡോ.അബ്ദുള്ള കൈക്കൂലിയുമായി വയനാട്ടിൽ പിടിയിൽ; കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ഡോക്ടർ വയനാട്ടിലും കൊള്ള തുടർന്നു; കൈക്കൂലിക്കാർക്കെതിരെ കർശന നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

Spread the love

തേർഡ് ഐ ബ്യൂറോ

വയനാട്: രണ്ടു വർഷം മുൻപ് ജില്ലാ ആയുർവേദാശുപത്രിയിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ.ശ്രീകുമാറിനോട്  കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഒരു മാസത്തോളം ജയിലിൽ കിടക്കുകയും ഒടുവിൽ സസ്‌പെൻഷനിലാകുകയും ചെയ്ത ഡോക്ടർ വീണ്ടും കൈക്കൂലിക്കേസിൽ സസ്‌പെൻഷനിലായി. 2019 ജൂണിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ ഓപ്പറേഷനെ തുടർന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ അബ്ദുള്ളയാണ് വീണ്ടും കൈക്കൂലിക്കേസിൽ പിടിയിലായത്.

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. അബ്ദുള്ളക്കാണ് സസ്പെൻഷൻ ലഭിച്ചത്.
ഡോക്ടർ രോഗിയിൽ നിന്നു 14,000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ കെയംതൊടി മുജീബ് ആശുപത്രിയിലെത്തി കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തെ തുടർന്ന് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലത്ത് എത്തി ചെയർമാനുമായി ചർച്ച നടത്തിയിരുന്നു.

വാങ്ങിയ തുക തിരിച്ചു നൽകാമെന്നും ഡോക്ടർക്കെതിരെ തുടർനടപടി എടുക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുനിസിപ്പൽ ചെയർമാൻ ആരോപണവിധേയനായ ഡോക്ടറുമായി ആശുപത്രിയിൽ വച്ച് മറ്റ് ജീവനക്കാരുടെ സാന്നിധ്യത്തിൽ സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

നിങ്ങൾക്കെതിരേ മുമ്പും പരാതികളുയർന്നിട്ടുണ്ടെന്നും ഒരു രോഗി പോലും നിങ്ങളെക്കുറിച്ച് നല്ലതു പറയില്ലെന്നും ചെയർമാൻ ഡോക്ടറോടു തുറന്നടിച്ചിരുന്നു.

കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഈ ഡോക്ടർ യു.സി അബ്ദുള്ളയെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

നഗരത്തിലെ പ്രമുഖ ബ്ലേഡുകാരാണെന്ന വ്യാജേനെയാണ് ഡോക്ടറെ തേർഡ് ഐ ന്യൂസ് ലൈവ് സംഘം സമീപിച്ചത്. കാലിന് വേദനയാണെന്നും ചികിൽസ വേണമെന്നും ആവശ്യപ്പെട്ട തേർഡ് ഐ സംഘത്തോട്  ചികിത്സയ്ക്കായി 15000 രൂപ ആവശ്യപ്പെടുകയായിരുന്നു.

തുകയുടെ ആദ്യ ഗഡുവായ അയ്യായിരം രൂപ കൈപ്പറ്റുന്നതിനിടെ ഇയാളെ  വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്കമാറിൻ്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തു.

തുടർന്നു റിമാൻഡിലായ ഇയാളെ ആരോഗ്യ വകുപ്പ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സസ്‌പെൻഷന് ശേഷം  ഡോക്ടർ വയനാട്ടിൽ തിരികെ ജോലിയ്ക്കു കയറുകയായിരുന്നു. മാസങ്ങൾക്കു മുൻപ് മാത്രമാണ് ഇയാൾ ജോലിയ്ക്കു കയറിയത്.

കൈക്കൂലിക്കാരായ ഡോക്ടർമാർക്കെതിരെ ആരോഗ്യ വകുപ്പ് കർശന നടപടി എടുക്കാത്തതാണ് ഇത്തരത്തിൽ അഴിമതി പെരുകാൻ കാരണം