മെഡിക്കല്‍ കോളേജ് ഉണ്ട്…! പക്ഷെ ക്ലിനിക്കിന്റെ സൗകര്യം പോലുമില്ല; കോന്നി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അസുഖം വന്നാല്‍ വേറെ ആശുപത്രികളെ സമീപിക്കേണ്ട ഗതികേട്; ക്യാമ്പസില്‍ വീണ് കൈയൊടിഞ്ഞ വിദ്യാര്‍ത്ഥിനി  ചികില്‍സ തേടിയത് കോട്ടയം മെഡിക്കല്‍ കോളജില്‍; ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജ് ഐസിയുവിൽ ; ഇല്ലായ്മകള്‍ പുറത്ത് പറഞ്ഞാൽ വിവരമറിയുമെന്ന് അധികൃതരുടെ ഭീഷണിയും……

സ്വന്തം ലേഖിക

പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ ജീവനക്കാര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ എന്തെങ്കിലും അസുഖം വന്നാല്‍ വേറെ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ്.

മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വീണ് കൈയൊടിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ഇവിടുത്തെ ഇല്ലായ്മകള്‍ പുറത്തു പറയരുതെന്നാണ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞാല്‍ വിവരമറിയുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ അസംതൃപ്തരാണ്. ഇക്കാര്യം ഇവര്‍ നേരില്‍ കണ്ടാല്‍ പറയും. അതും ഭയപ്പാടോടെ.

പുറമേ കൊട്ടിഘോഷിക്കുന്നതു പോലെയല്ല മെഡിക്കല്‍ കോളജിന്റെ അവസ്ഥ എന്നതാണ് യാഥാര്‍ഥ്യം. വളരെ ദയനീയമാണ് കാര്യങ്ങള്‍. ഞായറാഴ്ച രാത്രി മെഡിക്കല്‍ കോളജ് കാമ്പസില്‍ വീണ് കൈയൊടിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകേണ്ടി വന്നു.

കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകുമ്പോള്‍ മാര്‍ബിളില്‍ തട്ടി വീണാണ് കൈയൊടിഞ്ഞത്. അവസ്ഥ ഗുരുതരമായതു കൊണ്ടാണ് കോട്ടയത്തേക്ക് കൊണ്ടു പോകേണ്ടി വന്നതെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മെഡിക്കല്‍ കോളജിന്റെ പേര് ഉപയോഗിക്കുകയാണെന്നും ഇവിടെ ഒരു ക്ലിനിക്കിന്റെ സൗകര്യം പോലുമില്ലെന്നും നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്ന വിധമാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ.