play-sharp-fill
ഇടുക്കി  കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം; കാണാതായ ഭർത്താവിനായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മയെ (അനുമോൾ ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഭർത്താവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. യുവതിയെ കാണാതെ വന്നതോടുകൂടി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കാഞ്ചിയാർ പള്ളിക്കവലയിൽ പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവർ ആണ് ഭർത്താവ്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.