play-sharp-fill
വീണ്ടും എന്തിനാണ് തന്നെ വേദനിപ്പിക്കുന്നത്….! ‘ഇതൊക്കെ സത്യം ആണോ ചേച്ചി’ എന്ന് ചോദിക്കുമ്പോള്‍ സങ്കടം തോന്നുന്നു; ദുഷ്പ്രചാരണങ്ങൾക്കെതിരെ അന്തരിച്ച നടൻ സുധിയുടെ ഭാര്യ

വീണ്ടും എന്തിനാണ് തന്നെ വേദനിപ്പിക്കുന്നത്….! ‘ഇതൊക്കെ സത്യം ആണോ ചേച്ചി’ എന്ന് ചോദിക്കുമ്പോള്‍ സങ്കടം തോന്നുന്നു; ദുഷ്പ്രചാരണങ്ങൾക്കെതിരെ അന്തരിച്ച നടൻ സുധിയുടെ ഭാര്യ

സ്വന്തം ലേഖിക

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച്‌ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു.

കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. സുധിയുടെ ഓര്‍മ്മയ്ക്കായി ചില റീലുകള്‍ രേണു ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സുധി മരിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ രേണു സോഷ്യല്‍ മീഡിയയില്‍ സജീവമായെന്ന രീതിയില്‍ വ്യാപകമായ പ്രചാരണമുണ്ടായി. ഇതേത്തുടര്‍ന്നാണ് രേണു കുറിപ്പുമായി രംഗത്തെത്തിയത്.

താൻ ഇപ്പോഴിട്ട റീലുകളെല്ലാം സുധി ഒപ്പമുള്ളപ്പോള്‍ ചെയ്തതായിരുന്നുവെന്ന് രേണു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. വീണ്ടും എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു. സുധി ചേട്ടൻ നേരിട്ടുവന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വീണ്ടും വന്നുകൊണ്ടിരിക്കും. താൻ എന്തുചെയ്യാനാണെന്നും അവര്‍ ചോദിച്ചു.

‘വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേക്കുന്നു. ഏട്ടൻ മരിച്ച്‌ ഒരുമാസത്തിനകം ഞാൻ റീല്‍സ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്. ഇത്തരം ന്യൂസുകള്‍ ആരും എനിക്ക് സെന്റ് ചെയ്യരുത്’, രേണു സോഷ്യല്‍ മീഡിയയില്‍ പറയുന്നു.