play-sharp-fill
തലയില്‍ കൈ വെച്ച്‌ കരഞ്ഞ് നടക്കാനല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല; ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ ; കൊല്ലം ഷാഫി പറയുന്നു.

തലയില്‍ കൈ വെച്ച്‌ കരഞ്ഞ് നടക്കാനല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല; ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ ; കൊല്ലം ഷാഫി പറയുന്നു.

സ്വന്തം ലേഖകൻ

ആല്‍ബം ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് കൊല്ലം ഷാഫി. വേറിട്ട ശബ്ദവുമായെത്തിയ ഷാഫി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയായിരുന്നു.

ജീവിതത്തില്‍ ഏറ്റവും അധികം വേദന അനുഭവിച്ച സന്ദര്‍ഭത്തെക്കുറിച്ച്‌ പറഞ്ഞുള്ള ഷാഫിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷത്തെ നോമ്ബ് കാലത്തായിരുന്നു ഈ സംഭവം. അന്ന് ഇതേക്കുറിച്ച്‌ പറയാനാവുന്ന അവസ്ഥയിലായിരുന്നില്ല. അതാണ് ഇപ്പോള്‍ ഇതേക്കുറിച്ച്‌ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെയെന്ന് പറഞ്ഞായിരുന്നു ഷാഫി സംസാരിച്ച്‌ തുടങ്ങിയത്.

പെട്ടെന്നായിരുന്നു കഴുത്തിനും കൈയ്യിലുമെല്ലാം വേദന വന്നിരുന്നു. നീരിറക്കമാണെന്നായിരുന്നു കരുതിയത്. സൂചനയായി അങ്ങനെയുള്ള വേദനകളാണ് വരുന്നത്. തലയില്‍ കൈ വെച്ച്‌ കരഞ്ഞ് നടക്കാനല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല. എത്ര ശക്തനായ മനുഷ്യനാണെങ്കിലും വേദന കാരണം കരഞ്ഞുപോവും. പെയ്ന്‍ കില്ലറൊന്നും നമുക്ക് അധികം തരില്ല. അതിനൊക്കെ പരിമിധിയുണ്ട്. ട്രെയിന്‍ യാത്രയിലെ കിടപ്പിന്റെ പ്രശ്‌നമായിരിക്കും എന്നായിരുന്നു കരുതിയത്. കുറച്ച്‌ പാട്ടുകള്‍ എഴുതാനുണ്ടായിരുന്നു, അതുംകൂടി കഴിഞ്ഞപ്പോള്‍ വേദന കൂടി. ഉളുക്കിപ്പോയതാണെന്നായിരുന്നു കരുതിയത്.

വേദനകള്‍ക്കിടയിലും ഏറ്റെടുത്ത പരിപാടികളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദുബായിലും പരിപാടിയുണ്ടായിരുന്നു. കിടന്ന സ്ഥലത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഡിസ്‌ക്കിനാണ് പ്രശ്‌നം, നേരത്തെ എന്തെങ്കിലും അപകടം പറ്റിയിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്റെ ബൈക്കില്‍ ഓട്ടോറിക്ഷ വന്നിടിച്ചിരുന്നു. കൈക്കും കഴുത്തിനുമൊക്കെ പരിക്കേറ്റിരുന്നു അന്ന്. ഡിസ്‌ക്ക് ബള്‍ജിങ്ങ്പ്രശ്‌നം വരുമെന്ന് അറിഞ്ഞിരുന്നില്ല. 42ാം വയസിലാണ് അതേക്കുറിച്ച്‌ മനസിലാക്കിയത്.

പെട്ടെന്ന് തന്നെ സര്‍ജറി ചെയ്യുകയാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പെയ്ന്‍ കില്ലേഴ്‌സ് പരമാവധി ദുബായില്‍ നിന്നും കഴിച്ചിരുന്നു. ഇഞ്ചക്ഷനും ഗുളികയും ഉഴിച്ചിലുമെല്ലാം നടത്തിയിരുന്നു. അതെല്ലാം കെട്ടിവെച്ച്‌ അതിന് മുകളില്‍ ഡ്രസിട്ടാണ് പരിപാടികള്‍ക്ക് പോയിരുന്നത്. ഒരൊറ്റ പരിപാടിയും ഞാന്‍ മിസ്സാക്കിയിരുന്നില്ല. എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാനായിരുന്നു ഭാര്യയും പറഞ്ഞത്. ശരീരത്തിന് പ്രശ്‌നമുണ്ടായാലും മനക്കരുത്ത് കൂടെയുണ്ടായിരുന്നു.

എനിക്ക് ചുറ്റുമുള്ളവരെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്. ഏറ്റെടുത്ത എല്ലാ പരിപാടികളും ചെയ്യുമെന്ന് മനസില്‍ തീരുമാനിച്ചു.വേദന സഹിച്ചാണ് വേദികളില്‍ പാടിയിരുന്നത്. നമ്മളെ കണ്ടിട്ട് മറ്റുള്ളവര്‍ക്ക് വേദന തോന്നും. അവരെ വിഷമിപ്പിക്കണ്ടെന്ന് കരുതി രാത്രി നടന്ന് സമയം തീര്‍ക്കുമായിരുന്നു. സര്‍ജറി ചെയ്താല്‍ അതിന്റെ വിജയസാധ്യതയെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു.അതിനിടയിലാണ് ഫോട്ടോയെടുക്കാന്‍ നിന്ന് കൊടുത്തില്ലെന്നുള്ള പരാതികളൊക്കെ വന്നത്. അവര്‍ക്കറിയില്ലല്ലോ എന്റെ അവസ്ഥ എന്താണെന്നുള്ളത്. ഇതേക്കുറിച്ച്‌ തന്നെ ചര്‍ച്ച ചെയ്യാതെയിരിക്കൂയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. നാട്ടില്‍ തിരിച്ചെത്തി ഒരുപാട് ആശുപത്രികളില്‍ പോയിരുന്നു. വേദനയ്ക്ക് മാറ്റമൊന്നുമില്ലായിരുന്നു. പിന്നെയാണ് കോയമ്ബത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് പോയത്.

ഗംഗയിലേക്ക് പോയപ്പോഴും സര്‍ജറിയെക്കുറിച്ച്‌ പറഞ്ഞിരുന്നു. സര്‍ജറിയല്ലാത്തൊരു കാര്യത്തെക്കുറിച്ച്‌ നോക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് സ്റ്റിറോയ്ഡ് എടുത്ത് തുടങ്ങിയത്. അതോടെ തടി കൂടി, ഹോര്‍മോണ്‍ ചെയ്ഞ്ചസ് വന്നു. ഇപ്പോഴും എന്റെ കൈയ്യിലെ മൂന്ന് വിരലുകള്‍ തരിപ്പിലാണ്. ഈ പ്രശ്‌നം മാറിയാലേ അത് ശരിയാവൂ. ഒരുവിധത്തിലാണ് ഇപ്പോള്‍ പോവുന്നത്. ഇനി ഈ അവസ്ഥ വരുമോ എന്നൊന്നും അറിയില്ല. വരാതിരിക്കട്ടെയെന്നുമായിരുന്നു ഷാഫി പറഞ്ഞത്.

Tags :