play-sharp-fill
കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്; മരുമക്കൾ അറസ്റ്റിൽ

കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്; മരുമക്കൾ അറസ്റ്റിൽ

കൊല്ലം:  കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ജോസഫ് ഹൃദ്‌രോഗിയാണെന്നും അതാവാം മരണകാരണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് കസ്റ്റഡിയിലെടുത്ത മരുമക്കളെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫിനെ അടിച്ചുകൊലപ്പെടുത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കൊലപാതകത്തില്‍ ജോസഫിന്റെ പെണ്‍മക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.