കൊല്ലത്ത് പത്തു ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിൽ: സംസ്ഥാനം അതീവ ജാഗ്രതയിൽ

കൊല്ലത്ത് പത്തു ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിൽ: സംസ്ഥാനം അതീവ ജാഗ്രതയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും കൊറോണക്കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാകുന്നതിനിടെ കൊല്ലത്ത് പത്തു ദിവസം പ്രായമായ കുട്ടിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാൽ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണക്കേസുകൾ എന്ന നിലയിലേയ്ക്ക് പാലക്കാട് ജില്ല മാറുകയാണ്.

കൊല്ലത്താണ്  പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 23 ന് കൊവിഡ് സ്ഥിരീകരിച്ച്‌ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നല്‍കിയ 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ സാമ്പിള്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ 6 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്രവാസികളില്‍ കൂടുതലായി കൊവിഡ് ബാധിതര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രത പുലര്‍ത്തുകയാണ്.

സംസ്ഥാനത്ത് ഞായറാഴ്‌ച 61 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലാണ്. പന്ത്രണ്ട് പേര്‍ക്കാണ് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവര്‍ 140 ആയി.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ആനക്കര കുമ്പിടി സ്വദേശിയായ 50കാരന്‍, മുംബൈയില്‍ നിന്ന് മെയ് 19, 21 തീയതികളിലായി എത്തിയ ശാസ്താപുരം, തിരുമിറ്റക്കോട് സ്വദശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നെത്തിയ എടയാര്‍ സ്ട്രീറ്റ് സ്വദേശിയായ 39കാരന്‍, വരോട് സ്വദേശിയായ 45 കാരി എന്നിവര്‍ക്കും കൊവിഡ് കണ്ടെത്തി. ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 21ന് വന്ന മണ്ണൂര്‍ സ്വദേശിയായ 50കാരനും, തിരുനെല്ലായി സ്വദേശിയായ 26 കാരിയുമാണ് അവര്‍.

മസ്‌കറ്റില്‍ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശിയായ 38കാരനും പഴനി സന്ദര്‍ശനം നടത്തി 20 ദിവസത്തിന് ശേഷം മെയ് 23ന് എത്തിയ ചന്ദ്രനഗര്‍ പിരിവുശാല സ്വദേശിയായ 38കാരനും രോഗം കണ്ടെത്തി. വാളയാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചര്‍ മരുതക്കോട് സ്വദേശി 58കാരനാണ് മറ്റൊരാള്‍. പൊല്‍പ്പുള്ളി സ്വദേശിയായ 63കാരിക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച മകന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു.