play-sharp-fill
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി അപകടം; കൊല്ലത്ത് മൂന്ന്  മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി അപകടം; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കൊല്ലം: താന്നിയില്‍ ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച്‌ കയറി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയില്‍ നിന്നും മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച്‌ കയറുകയായിരുന്നു.

പ്രഭാത സവാരിക്കെത്തിയവരാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.